സാന്‍ അന്റോണിയോയില്‍ ആറ് വയസ്സുകാരിയെ യുവാവ് വെടിവെച്ചു കൊന്നു. തെക്കുപടിഞ്ഞാറന്‍ 24 സ്ട്രീറ്റിനും വെസ്റ്റ് കൊമേഴ്സ് സ്ട്രീറ്റിനും സമീപമുള്ള മീറ്റപ്പിലാണ് സംഭവം നടന്നത്. വാഹനത്തിനകത്തായിരുന്ന സാറ പെരസ് എന്ന പെണ്‍കുട്ടിയെ അക്രമി വെടിവെക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിങ്കളാഴ്ചയോടെ, കുട്ടിയുടെ അമ്മയുടെ പരിചയക്കാരനായ ആന്‍ഡ്രൂ എലിസോണ്ടോ എന്ന 23കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെടിയേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയുടെ അമ്മയയും ആന്‍ഡ്രൂ എലിസോണ്ടോയും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ഇയാള്‍ കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ വധശിക്ഷയ്ക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here