കോവിഡ് ഉത്ഭവം സംബന്ധിച്ച് ലോകാരോഗ്യ സംഘടന നടത്തുന്ന അന്വേഷണത്തില്‍ ചൈനയുടെ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക. ചൈനയിലെ വുഹാന്‍ ലാബിനെതിരായ ശക്തമായ അന്വേഷണം വേണമെന്ന് വൈറ്റ്ഹൗസ് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഉപദേശകന്‍ ആവശ്യപ്പെട്ടു. ലോകാരോഗ്യ അസംബ്ലി നടക്കുന്ന പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസ് ഇക്കാര്യത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘ചൈനയുടെ നടപടികളെല്ലാം വെളിച്ചത്തുവരണം. കൊറോണ വ്യാപനം എങ്ങിനെ സംഭവിച്ചു എന്നതിലുള്ള ആഴമേറിയതും സുവ്യക്തവുമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് അമേരിക്കന്‍ നയം. ഞങ്ങള്‍ നേതൃത്വം നല്‍കാന്‍ തയ്യാറാണ്. ലോകാരോഗ്യസംഘടന എല്ലാ സഹായവും നല്‍കണം.’ വൈറ്റ് ഹൗസിന്റെ ഉപദേശകന്‍ ആന്‍ഡി സ്ലാവിറ്റ് പറഞ്ഞു.

‘ഒരു വര്‍ഷമായിട്ടും ഒരു വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഇതുവരെ മനസ്സിലായില്ലെന്നത് പരിതാപകരമാണ്. അന്വേഷണം അമേരിക്ക തുടരുക തന്നെ ചെയ്യും. നൂറുശതമാനം ഉറപ്പുവരുന്നതുവരെ അന്വേഷണം നടക്കണം. കാരണം ഇത് ലോകത്തെ കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്കഴിഞ്ഞു’. ജോ ബൈഡന്റെ ആരോഗ്യവിഭാഗം ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി പറഞ്ഞു. ജനീവയില്‍ കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ അസംബ്ലി ആരംഭിച്ചത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here