ആയിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍,.എങ്കിലും സംഗടന ഓരോ വര്‍ ഷവും വളരണമെങ്കില്‍ കുടുത്തല്‍ പുതിയ മെമ്പേഴ്‌സ് കടന്നു വരണം. ഇതിനു വേണ്ടി മാര്‍ച്ച് മാസം മെംബെര്‍ഷിപ് മാസമായി ആയി ആചരിക്കുന്നു, കൊച്ചുമ്മന്‍ ജേക്കബ് ചെയര്‍മന്‍ ആയും ഗണേശ് നായര്‍ ,ജെ. മാത്യുസ്, കെ.ജെ. ഗ്രിഗറി, വിപിന്‍ ദിവാകരന്‍ , ജോണ്‍ മാത്യു (ബോബി) ,കെ.ജി. ജനാര്‍ദ്ദനന്‍, എം .വി. കുര്യന്‍ എന്നിവരേ ഉല്‍പെടുത്തി ഒരു കമ്മിറ്റി രൂപികരിക്കുകയും ചെയതു. ഈ കമ്മിറ്റി യുടെ നേത്യത ത്തില്‍ ഒരു മാസം മെംബെര്‍ഷിപ് കാമ്പയിന്‍ നടത്തുന്നതയിരിക്കും.വെസ്റ്റ് ചെസ്റ്ററിലും ഇതിര ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് ഏതു നിമിഷവും ഈ സംഘടനയില്‍ ചേരാമെന്നും, ഓണ്‍ലൈന്‍ അപേക്ഷക്ക് അപേക്ഷാഫോറം WWW.WMANEWYORK.COM എന്ന സംഘടനാ വെബ്‌­സൈറ്റില്‍ ലഭ്യമാണ്.

ചെയര്‍മന്‍ കൊച്ചുമ്മന്‍ ജേക്കബ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ഫൊക്കാനായുടെ മുതിര്‍ന്ന നേതാവും ആണ്.ജെ. മാത്യുസ് ഫൊക്കാനായുടെ മുന്‍ പ്രസിഡന്റ്­, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും,ഫോമയുടെ മുതിര്‍ന്ന നേതാവും ആണ്.ഗണേശ് നായര്‍ ഫൊക്കാനായുടെ മുന്‍ ട്രസ്റ്റിബോര്‍ഡ്­ സെക്രട്ടറിയും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ സെക്രട്ടറിയും ആണ്.കെ.ജെ. ഗ്രിഗറി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും അമേരികയില്‍ അറിയപ്പെടുന്ന സാമുഹ്യ പ്രവര്‍ത്തകനും ആണ്. കെ.ജി. ജനാര്‍ദ്ദനന്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും,ശ്രീനാരായണ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു ഇന്‍ഷുറന്‍സ് ബിസിനസ്കാരന്‍ കുടിയാണ്.ജോണ്‍ മാത്യു (ബോബി)വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും അമേരികയില്‍ അറിയപ്പെടുന്ന സാമുഹ്യ പ്രവര്‍ത്തകനും ആണ്. എം .വി. കുര്യന്‍ ന്യൂ യോര്‍ക്ക്­ സിറ്റി ട്രന്‍സിസ്‌റ് അതോറിറ്റിയില്‍ സുപ്രണ്ട് ആയി ജോലി നോക്കുന്നു.അമേരികയില്‍ അറിയപ്പെടുന്ന സാമുഹ്യ പ്രവര്‍ത്തകനും ആണ്.വിപിന്‍ ദിവാകരന്‍ അറിയപ്പെടുന്ന സാമുഹ്യ പ്രവര്‍ത്തകനും, ഒരു റിയല്‍ എസ്‌റ്റേറ്റ്­ ബിസിനസ്കാരന്‍ കുടിയാണ്.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ അംഗത്വസമാഹരണ സംരംഭത്തില്‍ മലയാളികളായ എല്ലാവരും സ­ഹക­­രിക്കണമെന്നും,ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങല്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ്­ ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,വൈസ് പ്രസിഡന്റ്: തോമസ് കോശി;സെക്രട്ടറി ടെറന്‍സണ്‍ തോമസ്­, ട്രഷറര്‍ : കെ.കെ. ജോണ്‍സണ്‍; ജോ. സെക്രട്ടടറി: ആന്റോ വര്‍ക്കി, ട്രസ്റ്റീ ബോര്‍ഡ്­ ചെയര്‍മാന്‍ എം .വി .ചാക്കോ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here