പി പി ചെറിയാന്‍

ഹിച്ച്ബര്‍ഗ്(വിസ്‌കോണ്‍സിന്‍): സഹോദരന്റെ വെടിയേറ്റ് പതിനൊന്നു വയസ്സുള്ള സഹോദരി കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 29 ബുധനാഴ്ച 15 വയസ്സുള്ള സഹോദരനെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് അറസ്റ്റ് ചെയ്തതായും ഡെയ്ന്‍ കൗണ്ടി ജയിലിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഒറിഗന്‍ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്തു എത്തിയ പോലീസ് രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മാതാപിതാക്കള്‍ ഇതൊരു അപകടമാണെന്നും, മകനെ രക്ഷിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. മാതാപിതാക്കളൊന്നിച്ചു ഇരുവരും വീഡിയോ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.

സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പതിനഞ്ചു വയസ്സുക്കാരന് തോക്ക് എങ്ങനെ ലഭിച്ചുവെന്നും അന്വേഷണ പരിധിയില്‍ വരുമെന്ന് ഹിച്ച് ബര്‍ഗ് പോലീസ് പറഞ്ഞു. ഇവരുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ഗൊ ഫണ്ട് മീ പേജ് ആരംഭിച്ചിട്ടുണ്ട്. 25000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here