ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് -19 വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി എഫ്ഡിഎ. പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്ക് ആദ്യ ഡോസ് സ്വീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. 19 അംഗ സമിതിയാണ് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയത്.

നേരത്തെ 65 വയസ്സ് കഴിഞ്ഞവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും മൊഡേണയുടെ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കുന്നതിനും എഫ്ഡിഎ അംഗീകാരം നല്‍കിയിരുന്നു. മൊഡേണയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ അപകട സാധ്യതയുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കാം. മൊഡേണയുടെ രണ്ടാമത്തെ വാക്‌സിന്‍ ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞതിനു ശേഷം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്നായിരുന്നു ശുപാര്‍ശ.

 

LEAVE A REPLY

Please enter your comment!
Please enter your name here