പട്ടാപ്പകല്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ ട്രെയിനില്‍ യുവതി പീഡനത്തിനിരയായി. ഫിലാഡല്‍ഫിയയിലെ സൗത്ത്ഈസ്റ്റേര്‍ണ്‍ പെന്‍സില്‍വേനിയ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ(സെപ്റ്റ) ട്രെയിനില്‍ വെച്ചാണ് സംഭവം. യാത്രക്കാര്‍ നോക്കിനില്‍ക്കെ പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിക്കൊപ്പം ഒരേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയ പ്രതി തുടക്കം മുതല്‍ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു.

യുവതി തടയാന്‍ ശ്രമിച്ചതോടെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കുകയായിരുന്നു. യാത്രക്കാര്‍ നോക്കിനില്‍ക്കുന്നതല്ലാതെ ആരും ഇടപെടുന്നില്ലെന്ന് കണ്ടതോടെ ധൈര്യത്തിലായ പ്രതി നാല്‍പത് മിനുട്ടോളമാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. യാത്രക്കാരില്‍ ഒരാളുപോലും എതിര്‍ക്കുകയോ പോലീസില്‍ അറിയിക്കുകയോ ചെയ്തില്ല.

‘പത്തോളം യാത്രക്കാര്‍ യുവതി ആക്രമിക്കപ്പെടുന്നത് കണ്ടു എന്നാല്‍ ആരും തന്നെ പ്രതികരിച്ചില്ല. ആളുകള്‍ പ്രതികരിക്കില്ലെന്ന് കണ്ട അക്രമി ഏകദേശം നാല്‍പ്പത് മിനിറ്റ് നേരം യുവതിയെ പീഡിപ്പിച്ചു. ഒരുപക്ഷേ യാത്രക്കാര്‍ 911 എന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചിരുന്നുയെങ്കില്‍ ഈ അനിഷ്ടസംഭവം തടയാമായിരുന്നു’ സെപ്റ്റ ട്രാന്‍സിറ്റ് പോലീസ് ചീഫ് തോമസ് നെസ്റ്റല്‍ പറഞ്ഞു.

പിന്നീട് സെപ്റ്റയിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി യുവതിയെ ശല്യപ്പെടുത്തുന്നതും എതിര്‍ക്കാന്‍ യുവതി ശ്രമിക്കുന്നതും ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ഫിസ്റ്റണ്‍ എന്‍ഗോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here