അമിതമായി സംസാരിക്കുന്നതില്‍ മടുത്ത് ഫ്‌ളോറിഡയിലെ 54കാരിയായ സ്ത്രീ കാമുകന് ലൈംജ്യൂസില്‍ വിഷം കലക്കിക്കൊടുത്തു. ആല്‍വിസ് ലോറൈന്‍ പാരിഷാണ് വര്‍ഷങ്ങളായി തനിക്കൊപ്പമുള്ള കാമുകന് നാരങ്ങാവെള്ളത്തില്‍ ആന്റി സൈക്കോട്ടിക് മരുന്ന് കലക്കിക്കൊടുത്തത്. കാമുകന്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല, ഇതില്‍ സഹികെട്ടാണ് മരുന്ന് കലക്കി നല്‍കിയതെന്ന് കാമുകി പോലീസിനോട് പറഞ്ഞു.

കാമുകന് ലൈംജ്യൂസില്‍ ആന്റി സൈക്കോട്ടിക് മരുന്ന് കലര്‍ത്തി നല്‍കിയ ശേഷം സ്ത്രീ ഇക്കാര്യം പോലീസിനെ വിളിച്ചറിയിച്ചു. സംസാരിച്ചു തുടങ്ങിയാല്‍ നിര്‍ത്തില്ലെന്നും അതില്‍ സഹികെട്ടാണ് ഇങ്ങനെ ചെയ്തതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. സംസാരം നിര്‍ത്തി ശാന്തനാകാന്‍ സെറോക്വല്‍ ആണ് ലൈംജ്യൂസില്‍ കലക്കിക്കൊടുത്തത്.

നാഷണല്‍ അലയന്‍സ് ഓണ്‍ മെന്റല്‍ ഇല്‍നെസ് പ്രകാരം സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, ഡിപ്രഷന്‍ എന്നിവയുടെ ചികിത്സിക്കുപയോഗിക്കുന്ന മരുന്നാണ് സെറോക്വല്‍. കേസില്‍ പ്രതിയായ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ ഭക്ഷണത്തിലോ വെള്ളത്തിലോ വിഷം കലര്‍ത്തുക എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here