ന്യുയോര്‍ക്ക്: കോണ്‍ഫിഡന്റ് ഗ്രൂപ്പ് നാഫാ (നോര്‍ത്ത് അമേരിക്കന്‍ ഫിലിം) അവാര്‍ഡ് 2016-ന്റെ ന്യൂയോര്‍ക്ക് ഷോയ്ക്ക് അരങ്ങുണരുന്നു. ഒസ്‌കര്‍ മാതൃകയില്‍അമേരിക്കയില്‍ ആദ്യമായി അവതരിപ്പിക്കുന്ന മലയാള ചലച്ചിത്ര അവാര്‍ഡ് നിശയിലേക്ക് കേരള സംസ്ഥാന അവാര്‍ഡ് ജേതാക്കാളായ ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും എത്തുന്നു. ഈ താരരാവ് അഭിമാനത്തോടെ ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി ഡോ. ഫ്രീമു വര്‍ഗീസ്, ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി സജി എബ്രഹാം മീഡിയ കണക്ടിനു വേണ്ടി ആനി ലിബു എന്നിവര്‍ ചേര്‍ന്നാണ്. അവാര്‍ഡ് നിശയുടെ കര്‍ട്ടണ്‍ റെയ്‌സര്‍ പരിപാടി ജൂലൈ 23 ശനിയാഴ്ച ചിക്കാഗോയിലെ കോപ്പര്‍ നിക്കസ് സെന്ററില്‍ അരങ്ങേറും. നടന്‍ കുഞ്ചാക്കോ ബോബന്‍ പ്രത്യേക ക്ഷണിതാവായിരിക്കും. ദുല്‍ഖറിനും കുഞ്ചാക്കോ ബോബനുമൊപ്പം പാര്‍വ്വതി അമേരിക്കയില്‍ പങ്കെടുക്കുന്ന ആദ്യ ഷോ കൂടിയാണിത്. 

hy-Thiruvoth-during-Bangalore-Naatkal-Press-Meet-(1)2614
2006-ല്‍ ഔട്ട് ഓഫ് എന്ന സിലബസ് ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), ബാംഗ്ലൂര്‍ ഡെയ്‌സ് (2014), എന്ന് നിന്റെ മൊയ്തീന്‍ (2015), ചാര്‍ലി ( 2015) എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്‌കാരം ലഭിച്ചു. ഔട്ട് ഓഫ് സിലബസിലെ ഗായത്രി എന്ന കഥാപാത്രത്തില്‍ നിന്നു തുടങ്ങിയ പാര്‍വ്വതിയുടെ പ്രയാണം ആണ് മലയാള ചലച്ചിത്രലോകം ഇപ്പോള്‍ ബാംഗ്ലൂര്‍ ഡേയ്‌സിലൂടെയും ചാര്‍ലിയിലൂടെയും എന്ന് നിന്റെ മൊയ്തീനിലൂടെയും കണ്ടു കൊണ്ടിരിക്കുന്നത്. ടെസ്സയേയും സാറായേയും കാഞ്ചനമാലയുമൊക്കെ മലയാൡകള്‍ നെഞ്ചേറ്റി കഴിഞ്ഞു. തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ പാര്‍വ്വതി സ്വന്തം തട്ടകമുണ്ടാക്കി കഴിഞ്ഞു. ശിവരഞ്ജിനിയും ചില പെണ്‍കളും എന്ന തമിഴ് ചിത്രത്തിലാണ് ഇനി പാര്‍വ്വതിയുടെ അഭിനയപ്രകടനം കാണാനിരിക്കുന്നത്. കേരള സംസ്ഥാന അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, വനിത ഫിലിം അവാര്‍ഡ്, ഏഷ്യാവിഷന്‍ അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ്, ഐഐഎഫ്എ ഉത്സവം അവാര്‍ഡ്, ഫഌവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ് എന്നിവയൊക്കെ വാരിക്കൂട്ടി കൊണ്ട് പാര്‍വ്വതി നടത്തുന്ന ജൈത്രയാത്രയാണ് ഇപ്പോള്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് 2016-ല്‍എത്തിനില്‍ക്കുന്നത്.

image
പാര്‍വ്വതിയുടെ മികച്ച ജോഡി എന്ന നിലയില്‍ പേരെടുത്തിരിക്കുന്ന ഡിക്യൂ ദുല്‍ഖര്‍ സല്‍മാനും കുഞ്ചാക്കോ ബോബനും പുറമേ, ഭാവന, രമ്യ നമ്പീശന്‍, ആന്‍ അഗസ്റ്റിന്‍, ദിവ്യ മേനോന്‍, ആതിര എന്നിവര്‍ക്കു പുറമെ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവന്‍ പ്രജോദ്, മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട്, ഫോട്ടോഗ്രഫിക്കു അവാര്‍ഡ് നേടിയ ജോമോന്‍ ടി. ജോണ്‍, തിരക്കഥക്ക് അവര്‍ഡ് ലഭിച്ച ഉണ്ണി, മികച്ച സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ തുടങ്ങി രണ്ടു ഡസനൊളം കലാകാരന്മാരാണു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തുന്നുണ്ട്. മികച്ച നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ (ചിത്രം: ചാര്‍ലി), മികച്ച നടി-പാര്‍വതി (ചിത്രം: ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച സംവിധായകന്‍മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി), മികച്ച പിന്നണി ഗായകന്‍ വിജയ് യേശുദാസ് (ചിത്രം: പ്രേമം, എന്ന് നിന്റെ മൊയ്തീന്‍), മികച്ച ഗായിക ദിവ്യ മേനോന്‍ (ചിത്രം: ചാര്‍ലി) മികച്ച സംഗീത സംവിധായകന്‍-ഗോപി സുന്ദര്‍ (ചിത്രം: ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച സഹനടന്‍ജോജു ജോര്‍ജ്ജ് (ചിത്രം: ലുക്കാ ചുപ്പി), മികച്ച ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ (ചിത്രം : എന്ന് നിന്റെ മൊയ്തീന്‍), മികച്ച തിരക്കഥാകൃത്തുക്കള്‍ ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി) എന്നിവര്‍ക്കാണ് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡുകള്‍ ലഭിക്കുക. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താരനിശയ്‌ക്കൊപ്പം തന്നെ വ്യത്യസ്തമായ പരിപാടികളുടെ റിഹേഴ്‌സലും പുരോഗമിക്കുന്നു. കോമഡി സ്‌കിറ്റുകള്‍, ഗാനമേളകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവയും അവാര്‍ഡ്‌നൈറ്റിനെ വര്‍ണ്ണാഭമാക്കുന്നുണ്ട്. ജൂലൈ 24, വൈകിട്ട് അഞ്ചിന് ന്യൂയോര്‍ക്കിലെ ഗ്രീന്‍വാലി ടില്ലസ് സെന്ററിലാണ് നോര്‍ത്ത് അമേരിക്കന്‍ കേരള ഫിലിം അവാര്‍ഡ്‌നൈറ്റ് അരങ്ങേറുന്നത്. ഷോയുടെ ടിക്കറ്റുകളൂടെ ഭൂരിഭാഗവും വിറ്റു തീര്‍ന്നു. ഓണ്‍ലൈന്‍ ടിക്കറ്റിന് Sulekha.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു hedgeeventsny.com കാണുക.
വിശദാംശങ്ങള്‍ക്ക്:
സജി എബ്രഹാം-ഹെഡ്ജ് ഇവന്റ്‌സ് (516) 6063268; ആനി ലിബു-മീഡിയ കണക്റ്റ് (347) 6401295; ജയന്‍ മുളങ്ങാട് (630) 6405007; ഡയസ് ദാമോദരന്‍ (832) 6439131.

 

LEAVE A REPLY

Please enter your comment!
Please enter your name here