ന്യൂവാര്‍ക്ക്: ന്യൂവാര്‍ക്ക് ആര്‍ച്ച് ഡയോസിസ്, ആര്‍ച്ച് ബിഷപ്പ് സ്ഥാനാരോഹണം കത്തീഡ്രല്‍ ബസിലിക്ക ഓഫ് സേക്രഡ് ഹാര്‍ട്ടില്‍ വെച്ചു ജനുവരി 6 വെള്ളിയാഴ്ച ഭക്തി നിര്‍ഭര ചടങ്ങുകളോടെ നടന്നു.

ന്യൂയോര്‍ക്ക് ആര്‍ച്ചു ഡയോസിസിന്റെ ആറാമത് ആര്‍ച്ച് ബിഷപ്പായി സ്ഥാനം ഏറ്റെടുത്ത ജോസഫ് ഡബഌയൂ റ്റോബിനെ കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. ഈ ഡയോസില്‍ ആദ്യമായാണ് ആര്‍ച്ചു ബിഷപ്പായി ഒരു കര്‍ദിനാള്‍ സ്ഥാനമേല്‍ക്കുന്നത്.

2012 മുതല്‍ ഇന്ത്യാന പോലീസ് ആര്‍ച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. 1.5 മില്യന്‍ കത്തോലിക്കാ വിശ്വാസികളുടെ ആത്മീയാചാര്യനായി ഉയര്‍ത്തപ്പെട്ട ചടങ്ങിനുശേഷം  നടത്തിയ പ്രഭാഷണത്തില്‍, ത്രീയേക നെവസും, മനുഷ്യനും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന ഒരു കണ്ണിയായി സഭ പ്രവര്‍ത്തിക്കണമെന്ന് കര്‍ദിനാള്‍ റ്റോബിന്‍ ഉദ്‌ബോധിപ്പിച്ചു.

ബസിലിക്കയില്‍ നടന്ന സ്ഥാനാഭിഷേക ചടങ്ങുകള്‍ ഒ കം ആള്‍ ആയി ഫെയ്ത്ത്ഫുള്‍ എന്ന ഗാനാലാപനത്തോടെയാണ് ആരംഭിച്ചത്. ദേവാലയത്തിനകത്തു തിങ്ങി നിറഞ്ഞ വൈദീക ശ്രേഷ്ഠന്മാര്‍ക്കും, ആത്മായര്‍ക്കും ഒപ്പം ഗവര്‍ണ്ണര്‍ ക്രിസ്റ്റ ക്രിസ്റ്റി, ലഫ്.ഗവര്‍ണര്‍ കിം ഗ്വഡാന്‍ഗൊ, സെനറ്റര്‍ റോബര്‍ട്ട് മെന്‍ഡസ് തുടങ്ങിയ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Newark-Archbishop 07CARDINAL12 5-Newark-Archbishop

LEAVE A REPLY

Please enter your comment!
Please enter your name here