imageടെക്‌സാസ്: യേശു ക്രിസ്തുവിനെ കണ്ടെന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി. ടെക്‌സാസ് സ്വദേശിയായ സാക്ക് ക്ലമന്റ്‌സ് എന്ന വിദ്യാര്‍ത്ഥിയാണ് യേശുക്രിസ്തുവിനെ കണ്ടുവെന്ന അവകാശവാദവുമായി രംഗത്ത് വന്നത്. ഫുട്‌ബോള്‍ താരം കൂടിയായ ക്ലമന്റ് സ്‌കൂളില്‍ ജിം പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ ക്ലമന്റിന് ഇരുപത് മിനിറ്റോളം ഹൃദയസ്പന്ദനമില്ലായിരുന്നു. താന്‍ ജീവിതത്തിനും മരണത്തിനുമിടയിലൂടെ സഞ്ചരിച്ച ഈ ഇരുപത് മിനിറ്റ് യേശുക്രിസ്തു തന്റെ മുന്നില്‍ പ്രത്യക്ഷനായെന്നാണ് ഈ ബാലന്റെ വാദം.
പേടിക്കണ്ട എല്ലാം ശരിയാകുമെന്ന് യേശു പറഞ്ഞു. ഇതിന് ശേഷമാണ് ക്ലമന്റ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. പ്രാദേശിക ആശുപത്രിയില്‍ എത്തിച്ച ക്ലമന്റ് മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഹൃദയസ്പന്ദനം വീണ്ടെടുത്ത ബാലന്‍ ഡോക്ടര്‍മാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ക്ലമന്റിനെ ഫോര്‍ട്ട് വര്‍ത്തിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. മെയ് അഞ്ചിനാണ് ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇപ്പോള്‍ പൂര്‍ണ്ണമായി ആരോഗ്യനില വീണ്ടെടുത്ത ക്ലമന്റ് ഏതാനും ദിവസങ്ങള്‍ക്കകം ആശുപത്രി വിടും. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ വച്ച് താന്‍ കണ്ടുമുട്ടിയ രക്ഷകന്‍ യേശുക്രിസ്തു തന്നെയാണെന്ന് ക്ലമന്റ് ഉറച്ചു വിശ്വസിക്കുകയാണ്. ഡോക്ടര്‍മാര്‍ മരണം വിധിയെഴുതിയ തങ്ങളുടെ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത് യേശു തന്നെയെന്ന് ക്ലമന്റിന്റെ മാതാപിതാക്കളായ ബില്ലിയും തെരേസയും ഉറച്ചു വിശ്വസിക്കുന്നു.
– See more at: http://www.mangalam.com/latest-news/316347#sthash.AIrCXpgI.SgAXkjjn.dpuf

LEAVE A REPLY

Please enter your comment!
Please enter your name here