ഓസ്റ്റിന്‍: ടെക്‌സ് സംസ്ഥാനത്തെ നിലവിലിരുന്ന മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്തു ഗവര്‍ണ്ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു, ടെക്‌സസ്സിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉള്‍കൊള്ളുവാന്‍ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഗവര്‍ണ്ണര്‍ മാര്‍ച്ച് 2 ചൊവ്വാഴ്ച ഒപ്പു വെച്ചത്. ഇതോടെ മാസ്‌ക് മാന്‍ഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ 13-ാമത് സംസ്ഥാനമായി ടെക്‌സസ്.

ഉത്തരവ് മാര്‍ച്ച് 10 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഗവര്‍ണ്ണര്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൂറുശതമാനം പ്രവര്‍ത്തനസജ്ജമായാല്‍ സംസ്ഥആനത്ത് രോഗവ്യാപനം വര്‍ദ്ധിക്കുമോ എന്നതിനെ കുറിച്ചും വ്യക്തമായ ഉത്തരം ഉത്തരവിലുണ്ടെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഗവര്‍ണ്ണര്‍ ഉത്തരവിറക്കിയത്. ടെക്‌സസിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കിയ, നിരവധി ചെറുകിട വ്യവസായ ഉടമസ്ഥര്‍ക്ക് അവരുടെ ബില്ലുകള്‍ പോലും അടക്കുവാന്‍ കഴിയാത്ത സാഹചര്യം ഇനിയും ഉണ്ടാകാന്‍ അനുവദിച്ചുകൂടാ എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

ടെക്സ്സിലെ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ പുതിയ ഉത്തരവ് ഇറക്കിയത്. മാസ്‌ക മാന്‍ഡേറ്റ് ഒഴിവാക്കിയതിന് മറ്റൊരു കാരണമായി ചൂണ്ടികാട്ടിയത് സംസ്ഥാനത്തെ 5.7 മില്യണ്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിച്ചുകഴിഞ്ഞുവെന്നാണ്. മാസ്‌ക ധരിക്കാത്തതിന് ഫൈനോ, തടവോ ഇനി മുതല്‍ ഉണ്ടായിരിക്കില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഏഴു ദിവസം തുടര്‍ച്ചയായി ആശുപത്രിയിലെ 15 ശതമാനത്തിലധികം ബെഡുകള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞാല്‍ അതതു കൗണ്ടി ജഡ്ജിമാര്‍ക്ക് 50% നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here