വാഷിംഗ്ടൺ, ഡി.സി: ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഡയറക്ടറായി ഇന്ത്യൻ അമേരിക്കൻ നീര ടാൻഡന്റെ നാമനിർദ്ദേശം പിൻവലിക്കുകയാണെന്ന് പ്രസിഡന്റ് ബൈഡൻ അറിയിച്ചു. അഞ്ച് ട്രില്യൺ ബജറ്റിന്റെ നിയന്ത്രണമുള്ള ഡയറക്ടർ കാബിനറ്റ് പോസ്റ്റാണ്. ഇതിനു മുൻപ് ട്രംപിന്റെ കാബിനറ്റിൽ നിക്കി ഹേലി മാത്രമാണ് കാബിനറ്റംഗമായ ഇന്ത്യാക്കാരി.

രണ്ട് കക്ഷിയിലെയും സെനറ്റർമാരെയും മറ്റും ആക്ഷേപിച്ചു കൊണ്ട് വര്ഷങ്ങളായി നടത്തിയ ട്വീറ്റുകൾ ടാണ്ടനു ഇപ്പോൾ വിനയായി, അവരുടെ നോമിനേഷൻ പാസാകാനുള്ള വോട്ട് കിട്ടില്ലെന്നു ഉറപ്പായതോടെ താൻ പിന്മാറുകയാണെന്നു ടണ്ഠൻ എഴുതിക്കൊടുക്കുകയും ബൈഡൻ അത് സ്വീകരിക്കുകയുമായിരുന്നു. മറ്റേതെങ്കിലും സ്ഥാനത്തിന് അവരെ പരിഗണിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഡെപ്യൂട്ടി ബജറ്റ് ഡയറക്ടറായി നോമിനേറ്റ് ചെയ്തിട്ടുള്ള ഷലാണ്ട യംഗിനെ ടാൻഡനു പകരം നിയമിക്കുമെന്ന് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here