ന്യൂഡല്‍ഹി: പതിനായിരങ്ങളെ സാക്ഷിയാക്കി ജോവര്‍ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടു. രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയിലെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പടിഞ്ഞാറന്‍ യു.പി ക്കു പുറമെ, ദേശീയ തലസ്ഥാനമേഖലയില്‍ വന്‍വികസന വളര്‍ച്ചക്ക് വഴിയൊരുക്കുകയാണ് അന്താരാഷ്ട്ര വിമാനത്താവളം. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയിലേയും ഏഷ്യയിലേയും ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി നോയ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിനു ഇതോടെ വന്നുചേരും.

ആദ്യഘട്ടത്തില്‍ 10, 500 കോടി രൂപ മുതല്‍മുടക്കില്‍ 1300 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം ഒരുക്കുന്നത്. ഈ വിമാനത്താവളത്തില്‍ വര്‍ഷത്തില്‍ 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊളളുന്ന തരത്തിലാണ ഇവ് നിര്‍മിച്ചിരിക്കുന്നത്. മൊത്തം 5000 ഹെക്ടറിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. കൂടാതെ ഇതിനായി 29,560 കോടി രൂപ മുതല്‍മുടക്കുമെന്നാണ് പറയുന്നത്.

വടക്കേ ഇന്ത്യയിലേക്കുളള പ്രധാനപ്പെട്ട ലോജിസറ്റിക് ഗേറ്റ്‌വേ ആയി ജോവര്‍ വിമാനത്താവളം ഇതോടെ മാറുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സാമ്പത്തികരംഗത്ത് മുന്നോട്ട് ഏറെ പോകാന്‍ സാധ്യതയുളള ഒരു പദ്ധതിയാണിത് എന്ന് വിദഗ്ദരും അഭിപ്രായപ്പെട്ടു. ഇതോടെ വിനോദ സഞ്ചാര മേഖലകളില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുമ്പോള്‍ ഉളള യാത്ര സംവിധാനങ്ങള്‍ ഇതിന് കൂടുതല്‍ ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here