പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ഡി.സി: ലോകമെങ്ങും ഭീതിയുടെ നിഴല്‍ പരത്തി കോവിഡ് 19 ന്റെ മറ്റൊരു വേരിയന്റ് ഒമൈക്രോണ്‍ അതിവേഗം വ്യാപിക്കുന്നുവെന്ന് വാര്‍ത്തകള്‍ക്കിടയില്‍, യാതൊരു പരിഭ്രാന്തിയും ഈ വിഷയത്തില്‍ ആവശ്യമില്ലെന്ന്, അമേരിക്കാ ഷട്ട് ഡൗണിലേക്ക് പോകയില്ലെന്നും പ്രസിഡന്റ് ജൊ ബൈഡന്‍ ഉറപ്പു നല്‍കി.

അതേ സമയം ഈ വൈറസിനെ പ്രതിരോധിക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്സിന്‍ ഫലപ്രദമാണെന്നും എല്ലാവരും വാക്സിന്‍ എടുക്കണമെന്നും, ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്നും ബൈഡന്‍ നിര്‍ദ്ദേശിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഒമൈക്രോണിന്റെ വ്യാപനത്തില്‍ ആശങ്ക ഉണ്ടെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പുറകെയാണ് ഇന്ന് നവംബര്‍ 29 തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നിന്നും ബൈഡന്‍ പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ ഒഴിവാക്കണമെന്ന് വൈറ്റ് ഹൗസ് ആഭ്യര്‍ത്ഥിച്ചിരുന്നു. പുതിയ വേരിയന്റ് ഒമൈക്രോണിനെകുറിച്ചു കൂടുതല്‍ പഠനം ആവശ്യമാണെന്നും, അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഇതിനെകുറിച്ചുള്ള ഗവേഷണം ത്വരിതപ്പെടുത്തിയിട്ടാണെന്നും ബൈഡന്‍ പറഞ്ഞു. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍, ഫൈസര്‍ മൊഡേനെ തുടങ്ങിയ മരുന്ന് കമ്പനികളുമായി കൂടുതല്‍ ചര്‍ച്ച നടത്തിവരികയാണെന്നും, ആവശ്യമെങ്കില്‍ പുതിയ വാക്സിന്‍ കണ്ടെത്തുമെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here