കാര്‍ തട്ടിയെടുക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം തടയുന്നതിനിടെ ഇന്ത്യന്‍ ഡോക്ടര്‍ക്ക് വെടിയേറ്റു. ജോണ്‍സ് ഹോപ്കിന്‍സ് ബേവ്യൂ മെഡിക്കല്‍ സെന്ററിലെ സര്‍ജനും സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മധു സുബ്രഹ്മണ്യനാണ് വെടിയേറ്റത്. 38കാരനായ ഡോക്ടര്‍ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അക്രമികള്‍ ഇദ്ദേഹത്തിന്റെ കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

അക്രമികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ പരുക്കുകളോടെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. പരുക്കുകകള്‍ ഗുരുതരമല്ലെന്നും നിലവില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തുവെന്നും ജോണ്‍സ് ഹോപ്കിന്‍സ് വക്താവ് അറിയിച്ചു. അതേസമയം വെടിവെപ്പും കൊലപാതകങ്ങളും വര്‍ദ്ധിച്ചു വരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

അടുത്തിടെയാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ മറ്റൊരു ഇന്ത്യന്‍ ഡോക്ടറുടെ കാര്‍ അക്രമികള്‍ തട്ടിയെടുക്കുകയും തടയാന്‍ ശ്രമിച്ച ഡോക്ടറെ കാര്‍ കയറ്റി കൊലപ്പെടുത്തുകയും ചെയ്തത്. ഈ കേസില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here