ഡല്‍ഹി: ചൈനീസ് പൗരന്മാരുടെ വീസക്കായി കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ കേസെടുത്ത് സിബിഐ. അന്‍പത് ലക്ഷം രൂപയാണ് കാര്‍ത്തി കൈക്കൂലിയായി വാങ്ങിയത്.

പഞ്ചാബിലെ ഒരു വ്യവസായ മേഖലയില്‍ ചൈനീസ് പൗരന്മാര്‍ക്ക് ജോലി ചെയ്യുന്നതിനായി വീസ സൗകര്യമൊരുക്കാനാണ് ഇദ്ദേഹം കൈക്കൂലി സ്വീകരിച്ചത്. എയര്‍സെല്‍ മാക്സിസ് അഴിമതി, 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ സിബിഐ ഉദ്യോഗസ്ഥര്‍ കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. പ്രധാനമായും ചെന്നൈ, മുംബൈ, ഡല്‍ഹി, തമിഴ്നാട്ടിലെ തന്നെ ശിവഗംഗൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഏതാണ്ട് ഒന്‍പത് സ്ഥലങ്ങളില്‍, ഒരേ സമയത്താണ് സംഘം റെയ്ഡിനെത്തിയത്.

വിദേശരാജ്യങ്ങളില്‍ പണം നിക്ഷേപിച്ചതിന് കാര്‍ത്തിയ്‌ക്ക് എതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2010-2014 കാലഘട്ടത്തിലായിരുന്നു ഈ ഇടപാടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here