ദുബായ്: ഇനി സന്ദർശകർക്ക് വൈകാതെതന്നെ ദുബായ് നഗരമെല്ലാം പറന്ന് കണ്ട് ആസ്വദിക്കാം. എയർ ടാക്‌സികൾ ദുബായിൽ താമസിയാതെ മൂളിപ്പറന്നു തുടങ്ങും. 2026 തുടക്കത്തിലാകും ദുബായിൽ എയർ ടാക്‌സികൾ ആരംഭിക്കുക. ദുബായിലെ അറ്റ്‌ലാന്റിസ്, ദി പാം ഹോട്ടലിൽ നിന്നാകും ആദ്യ ഇലക്‌ട്രിക് വെർട്ടിക്കൽ ടേക് ഓഫും ലാൻഡിംഗും. ഈവ് ഹോൾഡിംഗ്, ഫാൽക്കൺ ഏവിയേഷൻ സർവീസ് എന്നിവയുടെ ഒരു അനുബന്ധ സ്ഥാപനം 35ഓളം ഇവിടിഒഎൽ വിമാനങ്ങൾക്കാണ് ഉടമ്പടി ഒപ്പിട്ടത്. 2026ഓടെ ഇവയുടെ വിതരണം ആരംഭിക്കും.

 

യുഎഇയിലെ അർബൻ എയർ മൊബിലിറ്റി ഇക്കോസിസ്‌റ്റം(യുഎഎം)വികസിപ്പിക്കാൻ ഈവ്, ഫാൽക്കൺ കമ്പനികൾ സഹകരിക്കും. ലണ്ടൻ ആസ്ഥാനമായുള‌ള ബെൽവെതർ ഇൻഡസ്‌ട്രീസ് മുൻപ് ദുബായിൽ ഇലക്‌ട്രോണിക് ഹൈപ്പർകാർ മോഡൽ പറത്തി പരീക്ഷണം നടത്തിയിരുന്നു.ഈ വർഷം ജനുവരിയിലായിരുന്നു ഇത്. ഡ്രൈവറില്ലാത്ത പറക്കും ടാക്‌സിയെ കുറിച്ചുള‌ള ചർച്ചയും യുഎഇയിൽ നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here