സ്‌കോട്ട്‌ലന്‍ഡിലെ ലോക്കര്‍ബിയില്‍ പാന്‍ ആം ബോയിങ് 747 വിമാനം ബോംബു വച്ചു തകര്‍ത്ത കേസില്‍ മൂന്നാം പ്രതിയായ ലിബിയക്കാരന്‍ യുഎസ് കസ്റ്റഡിയില്‍ ഉണ്ടെന്നു സ്ഥിരീകരണം. 1988 ഡിസംബര്‍ 21 നായിരുന്നു ലോക്കര്‍ബിക്കു മീതെ ലണ്ടന്‍-ന്യു യോര്‍ക്ക് പാന്‍ ആം ഫ്‌ലൈറ്റ് 103 പൊട്ടിത്തെറിച്ചു 259 യാത്രക്കാരും വിമാനജീവനക്കാരും മരിച്ചത്.

വളരെ വ്യാപകമായി ചിതറി വീണ വിമാന അവശിഷ്ടങ്ങള്‍ മറ്റു 11 പേരുടെ ജീവന്‍ കൂടി അപഹരിച്ചു. മരിച്ച യാത്രക്കാരില്‍ 190 യുഎസ് പൗരന്മാരും 43 ബ്രിട്ടിഷുകാരും ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ അറസ്റ്റ് വിവരം അറിയിച്ചതായി സ്‌കോട്ടിഷ് പൊലീസ് വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here