പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: സ്വവര്‍ഗ വിവാഹത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍ ഒപ്പുവെച്ചു ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ സ്വവര്‍ഗ്ഗ വിവാഹത്തിലേര്‍പ്പെടുന്നതിനുള്ള ചരിത്രപരമായ നിയമത്തിലാണ് ബൈഡന്‍ നൂറുകണക്കിനാളുകളെ സാക്ഷി നര്‍ത്തി ഒപ്പു വെച്ചത്.

സ്‌നേഹത്തിന് അതിരുകള്‍ നിര്‍ണ്ണയിക്കേണ്ടതില്ല, എന്നാണ് ബൈഡന്‍ ബില്ലില്‍ ഒപ്പുവെച്ചതിനുശേഷം പ്രതികരിച്ചത്. രാഷ്ട്രം വളരെ നാളുകളായി പ്രതീക്ഷയോടെ കാത്തിരുന്ന അസുലഭ നിമിഷത്തിനാണ് വൈറ്റ് ഹൗസ് ഇന്ന് സാക്ഷ്യം വഹിച്ചത്. സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ഇതു ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ വരുന്നതാണെന്നും ബൈഡന്‍ വെളിപ്പെടുത്തി.

സുപ്രീം കോടതി ഗര്‍ഭഛിദ്രത്തിനെതിരെ സ്വീകരിച്ച നിലപാട് സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കു നേരേയും പ്രയോഗിക്കുമോ എന്ന സംശയദൂരീകരണത്തിനാണ് ഈ നിയമത്തില്‍ പ്രസിഡന്റ് ഒപ്പുവെച്ചത്. ഇപ്പോള്‍ നിലവിലുള്ള യു.എസ്. ഹൗസിലും യു.എസ്. സെനറ്റിലും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പുതിയ നിയമം എളുപ്പത്തില്‍ പാസ്സാക്കുവാന്‍ കഴിഞ്ഞു. എല്‍ജിബിറ്റിക്യു വിഭാഗത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ജോബൈഡന്‍. ഈ നിയമം സ്‌നേഹത്തിന്റെ സന്ദേശവും വിദ്വേഷത്തിനുള്ള തിരിച്ചടിയുമാണെന്ന് ബൈഡന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here