
പി പി ചെറിയാന്‍
ഐഡഹോ: നാല് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരന് ദാരുണ അന്ത്യം. മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരുടെ വീടിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്. രണ്ടു റോഡ് വീലര്‍ നായ്ക്കളും മറ്റു രണ്ട് നായ്ക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
അയല്‍ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസാണ് രക്തത്തില്‍ മുങ്ങി കിടന്ന കുട്ടിയെയും അമ്മയെയും ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.