Saturday, June 10, 2023
spot_img
Homeന്യൂസ്‌ഗൾഫ് ന്യൂസ്കലാപ്രകടനങ്ങളും രുചിമേളയും ഇഫ്താർ അനുഭവങ്ങളും; റമദാൻ രാത്രികൾക്കൊരുങ്ങി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ

കലാപ്രകടനങ്ങളും രുചിമേളയും ഇഫ്താർ അനുഭവങ്ങളും; റമദാൻ രാത്രികൾക്കൊരുങ്ങി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ

-

വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളിലൂടെ റമദാൻ രാത്രികൾക്ക് നിറം പകരാനൊരുങ്ങി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും സഞ്ചാരികൾക്കുമെല്ലാം ആസ്വദിക്കത്തക്ക വിനോ​ദങ്ങളും ഇഫ്താർ വിരുന്നുമെല്ലാം ആഘോഷങ്ങളുടെ ഭാ​ഗമാകും. അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, നൂർ ഐലൻഡ്, മെലീഹ ആർക്കിയോളജിക്കൽ സെന്റർ, ഖോർഫക്കാൻ ബീച്ച് തുടങ്ങി പ്രവാസികളുടെ പ്രിയകേന്ദ്രങ്ങളിലെല്ലാം ഇഫ്താർ, സുഹൂർ വിശേഷങ്ങൾക്കു പുറമെ ഇത്തവണ പരമ്പരാ​ഗ സം​ഗീതപ്രകടനവും ഫുഡ് ഫെസ്റ്റിവലുമടക്കം പ്രത്യേക റമദാൻ പരിപാടികളുണ്ട്.

ഭക്ഷ്യമേളയും സൗജന്യ ആരോ​ഗ്യ പരിശോധനയുമൊരുക്കി അൽ ഖസ്ബ

റമദാൻ മാസങ്ങളിലടക്കം പ്രത്യേക അലങ്കാരത്തോടെ തിളങ്ങി നിൽക്കുന്ന അൽ ഖസ്ബയിൽ ഇത്തവണ അതോടൊപ്പം പത്തു ദിവസം നീണ്ടു നിൽക്കുന്ന ഭക്ഷ്യമേളയുമുണ്ടാവും.  മാർച്ച് 30 മുതൽ ഏപ്രിൽ 8 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന അൽ ഖസ്ബ ഫുഡ് ഫെസ്റ്റിവലിൽ പാചകവുമായി ബന്ധപ്പെട്ട ശിൽപ്പശാലകളും പ്രഫഷണൽ ഷെഫ് മത്സരവും കുട്ടികൾക്ക് ആവേശം പകരാൻ പ്രത്യേക പൊയ്ക്കാൽ പ്രകടനങ്ങളും ഒരുക്കുന്നുണ്ട്.

“എ വേൾഡ് ഓഫ് ഫ്ലേവേഴ്‌സ്” എന്ന മുദ്രാവാക്യത്തോടെ അണിയിച്ചൊരുക്കുന്ന മേളയിൽ വിവിധ സംസ്‌കാരങ്ങൾ പ്രതിഫലിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് പവലിയനുകളും ചെറുകച്ചവട ശാലകളുമുണ്ടാവും. ഉത്സവപ്രതീതി നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിൽ പാചകവിദ​ഗ്ധർ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന പ്രൊഫഷണൽ ഷെഫ് അരീനയും അവതരിപ്പിക്കുന്നുണ്ട്. ഐസിലും പഴങ്ങളിലും ചോക്ലേറ്റിലുമെല്ലാം മനോഹരമായ ഡിസൈൻ തീർക്കുന്നവർക്ക് പങ്കെടുക്കാനുള്ള മത്സരങ്ങളും ഇവിടെ അരങ്ങേറും. മേളയുടെ ഭാ​ഗമായി വന്നെത്തുന്നവർക്കെല്ലാം പങ്കെടുക്കാവുന്ന സൗജന്യ ആരോ​ഗ്യ പരിശോധനയുമുണ്ട്.

വാരാന്ത്യങ്ങളിൽ ‘റമദാൻ നൈറ്റ്സ്’ എന്ന പേരിൽ പ്രത്യേക പ്രദർശനങ്ങളും ആഘോഷങ്ങളുമൊരുക്കിയാണ് അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച്, അൽ മുൻതസ പാർക്ക് എന്നിവ സഞ്ചാരികളെ ക്ഷണിക്കുന്നത്. മാർച്ച് 24 മുതൽ ഏപ്രിൽ 9 വരെ നീളുന്ന എല്ലാ വാരാന്ത്യങ്ങളിലും (വെള്ളി, ശനി, ഞായർ) രാത്രി ഒൻപത് തൊട്ട് 11.45 വരെ പരമ്പരാ​ഗത വാദ്യോപകരണങ്ങളുപയോ​ഗിച്ചും വയലിൻ ഉപയോ​ഗിച്ചുമുള്ള തത്സമയപ്രദർശനങ്ങളടക്കം പ്രത്യേക പരിപാടികളുണ്ടാവും. ഏപ്രിൽ 20 വരെ നീളുന്ന ഖോർഫക്കാൻ ബീച്ചിലെ റമദാൻ രാത്രിയാഘോഷങ്ങളുടെ ഭാ​ഗമായി, സന്ദർശകരുമായി ആരോ​ഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന പ്രത്യേക ഫിറ്റ്നസ് പരിശീലനവുമൊരുക്കുന്നുണ്ട്.

ആസ്വദിക്കാം വിനോദകേന്ദ്രങ്ങളിലെ കൊതിയൂറും ഇഫ്താർ അനുഭവങ്ങൾ

കുടുംബത്തോടൊപ്പം മനോഹരമായ ഇഫ്താർ ആസ്വദിക്കാനുള്ള അവസരമാണ് മെലീഹയിലെ ‘റമദാൻ സ്റ്റാർ ലോഞ്ചും’ അൽ നൂർ ദ്വീപിലെ ‘ബൈ ദി ബേ ഇഫ്താറും’. ആകാശത്തിന് കീഴെ നക്ഷത്രങ്ങളെയും കണ്ട്, വിവിധ വിനോദങ്ങളിലേർപ്പെട്ട് രുചിയേറിയ വിഭവങ്ങൾ ആസ്വദിക്കാനുള്ള വേറിട്ട അനുഭവമാണ് ഇവിടെ അതിഥികളെ കാത്തിരിക്കുന്നത്.

ഖാലിദ് തടാകത്തിന്റെയും ഷാർജ നഗരത്തിന്റെയും മനോഹരക്കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ തക്കവിധത്തിൽ മണൽപ്പരപ്പിൽ പ്രേത്യേകം തയാറാക്കിയതാണ് അൽ നൂർ ദ്വീപിന്റെ ‘ഇഫ്താർ ബൈ ദി ബേ’. നോമ്പുതുറക്കായെത്തുന്നവർക്ക് ദ്വീപിലെ കാഴ്ചകളെല്ലാം ചുറ്റിയടിക്കാനുള്ള അവസരമുണ്ട്. ബട്ടർഫ്ലൈ ഹൗസിലേക്കുള്ള പ്രവേശനവും സൗജന്യമാണ്. പരിശീലനം ലഭിച്ചിട്ടുള്ള ഗൈഡിന്റെ സഹായത്തോടെയുള്ള വാനനിരീക്ഷണവും ഇതോടൊപ്പമുണ്ട്. മുതിർന്നവർക്ക് 180 ദിർഹം, കുട്ടികൾക്ക് 95 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് 065 067000 എന്ന നമ്പറിൽ ബന്ധപ്പെടുക.

അലങ്കാരവിളക്കുകളുടെ പൊലിമയിൽ പ്രത്യേകം തയാറാക്കിയ മജ്ലിസിൽ നോമ്പുതുറക്കാൻ പാകത്തിലാണ് മെലീഹ ആർക്കിയോളജി സെന്ററിലെ റമദാൻ സ്റ്റാർ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. ആറു മണിക്ക് തുടങ്ങി രാത്രി പന്ത്രണ്ടു വരെ നീണ്ടു നിൽക്കുന്ന ഇഫ്താർ അനുഭവത്തിന്റെ ഭാ​ഗമായി സൗജന്യവാന നിരീക്ഷണം, കുതിരകളോടൊപ്പമുള്ള ഫോട്ടോ സെഷനുകൾ എന്നിവയുമുണ്ട്. കാരംസ്, ബോർഡ് ​ഗെയിംസ് എന്നിവയടക്കം വൈവിധ്യമാർന്ന രുചികളോടൊപ്പം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം മരുഭൂമിയിലെ നോമ്പുതുറ എക്കാലവും ഓർത്തിരിക്കുന്ന അനുഭവമാക്കാൻ വേറെയും വിശേഷങ്ങളുണ്ട്. മുതിർന്നവർക്ക് 250 ദിർഹംസും കുട്ടികൾക്ക് 150 ദിർഹംസുമാണ് ഇഫ്താർ പാക്കേജുകളുടെ നിരക്ക്. 068021111 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.  

അത്യാഡംബരപൂർവമായൊരു ഇഫ്താർ അനുഭവമാണ് അന്വേഷിക്കുന്നതെങ്കിൽ ചുരുങ്ങിയ ചെലവിൽ അതിനുള്ള അവസരമൊരുക്കുകയാണ് ചെഡി അൽ ബൈത്ത് ഹോട്ടൽ. പ്രത്യേക നിരക്കുകളിൽ റൂമുകൾ ലഭ്യമാക്കുന്ന ഹോട്ടൽ, കുട്ടികൾക്ക് സൗജന്യമായും മുതിർന്നവർക്ക് 199 ദിർഹം മുതലും  ഇഫ്താർ ബുഫെ ഒരുക്കുന്നുണ്ട്.

ആകർഷകമായ കിഴിവുകൾ സ്വന്തമാക്കാനും പ്രത്യേക പാക്കേജുകളെക്കുറിച്ചും അറിയാൻ  https://discovershurooq.ae/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: