ജോഷി വള്ളിക്കളം

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ എല്‍മഴ്സ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ വെച്ച് ജൂണ്‍ 24-ന് നടത്തപ്പെടുന്നു. ഇതിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി അസോസിയേഷന്‍ പ്രസിഡണ്ട് ജോഷി വള്ളിക്കളത്തിന്‍റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങളും എക്സിക്യൂട്ടീവ് ഭാരവാഹികളും ബോര്‍ഡ് അംഗങ്ങളും കൂടെ ബാങ്ക്വറ്റ് ഹാള്‍ സന്ദര്‍ശിച്ചു. എണ്ണൂറില്‍പ്പരം അതിഥികളെ ഉള്‍ക്കൊള്ളുവാന്‍ പറ്റുന്ന വിശാലമായ ബാങ്ക്വറ്റ് ഹാളും പരിസരവും ഭാരവാഹികള്‍ നേരില്‍ കണ്ട് വിലയിരുത്തുകയും അതില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ബാങ്ക്വറ്റ് ഹാള്‍ ബുക്ക് ചെയ്തതിന്‍റെ ഭാഗമായുള്ള അഡ്വാന്‍സ് പ്രസിഡണ്ട് ജോഷി വള്ളിക്കളം കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ലെജി പട്ടരുമഠത്തില്‍, ഫൈനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് മാനേജര്‍ പ്രതീഷ് ഗാന്ധിക്ക് കൈമാറി.

തദവസരത്തില്‍ സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഡോ. സിബിള്‍ ഫിലിപ്പ്, ഫൈനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ വിവീഷ് ജേക്കബ്, സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡണ്ട് മൈക്കിള്‍ മാണിപറമ്പില്‍, ബോര്‍ഡ് അംഗങ്ങളായ തോമസ് പൂതക്കരി, സജി തോമസ്, ജയന്‍ മുളങ്ങാട്, ഡോ. സ്വര്‍ണ്ണം ചിറമേല്‍, ഷൈനി തോമസ്, മനോജ് തോമസ്, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, ഫൊക്കാന ആര്‍വിപി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ഫോമ ആര്‍വിപി ടോമി എടത്തില്‍, ഡോ. ബിനു ഫിലിപ്പ്, ടെറന്‍സ് ചിറമേല്‍, ജൂബി വള്ളിക്കളം, കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here