ഇന്ത്യയിലെ യുഎസ് അംബാസഡറായി ലോസ് ആഞ്ചലസ് മുന്‍ മേയര്‍ എറിക് ഗാഴ്‌സെറ്റി ചുമതലയേറ്റു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു മുന്നില്‍ അദ്ദേഹം വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ ഗാഴ്‌സെറ്റിയുടെ ഭാര്യയും കുട്ടികളും പങ്കെടുത്തു. രണ്ടു വര്‍ഷത്തോളം ഒഴിഞ്ഞു കിടന്ന തസ്തികയിലേക്കു ഗാഴ്‌സെറ്റിയെ സെനറ്റ് സ്ഥിരീകരിച്ചത് ഏതാനും ദിവസം മുന്‍പാണ്.

പ്രസിഡന്റ് ബൈഡന്‍ 2021 ജൂലൈയില്‍ നാമനിര്‍ദേശം ചെയ്ത ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉദയതാരത്തെ പാര്‍ട്ടിയില്‍ തന്നെ ചിലര്‍ എതിര്‍ത്തിരുന്നു. കീഴുദ്യോഗസ്ഥന്റെ പേരില്‍ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതി അദ്ദേഹം അവഗണിച്ചു എന്നതായിരുന്നു അവരുടെ രോഷം.സെനറ്റില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ ചിലരും പക്ഷെ അദ്ദേഹത്തെ അനുകൂലിച്ചു.

പുതിയ ചുമതലയെപ്പറ്റി ചോദിച്ചപ്പോള്‍ ഗാഴ്‌സെറ്റി പറഞ്ഞു: എനിക്കു ജോലി തുടങ്ങാന്‍ തിരക്കായി. അത്യധികം തന്ത്രപ്രധാനമായ ജോലിയാണ് ഡല്‍ഹിയിലെ അംബാസഡര്‍ക്കുള്ളത്. ചൈനയുടെ വികസന ശ്രമങ്ങളെ യുഎസ് തുറന്നെതിര്‍ക്കുമ്പോള്‍ അവര്‍ക്കു ഇന്ത്യ സുപ്രധാന സഖ്യ രാജ്യമാവുന്നു. പാക്ക്-അഫ്ഘാന്‍ ഭീകര താവളങ്ങളിലെ നീക്കങ്ങളും നിരീക്ഷിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here