സെന്‍ട്രല്‍ ഒഹിയോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ അതിഥിയായി ഗോപിനാഥ് മുതുകാട് എത്തുന്നു. സെപ്റ്റംബര്‍ 9 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ നടക്കുന്ന പ്രോഗ്രാമില്‍ മുതുകാട് സംസാരിക്കും. ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ക്കായി കാസര്‍ഗോഡ് ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രത്തന്റെ പ്രചാരണാര്‍ത്ഥമാണ് മുതുകാട് അമേരിക്കയിലെത്തുന്നത്.

ഡിഫറന്റ് ആര്‍ട് സെന്റര്‍ അഡൈ്വസറി ബോര്‍ഡ് അംഗവും ഫൊക്കാനാ മുന്‍ പ്രസിഡന്റുമായ പോള്‍ കറുകപ്പളളിലാണ് മുതുകാടിന്റെ അമേരിക്കന്‍ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്നത്. കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ഈ പദ്ധതി ആശ്രയമാകും.

LEAVE A REPLY

Please enter your comment!
Please enter your name here