പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ആശംസകള്‍ നേര്‍ന്ന് കേരളാ ടൈംസ് എംഡി പോള്‍ കറുകപ്പിള്ളില്‍. ഇത് പ്രതീക്ഷിച്ച വിജയമാണെന്നും പുതുപ്പള്ളിയുടെ പുതിയ എംഎല്‍എയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പോള്‍ കറുകപ്പിള്ളില്‍ പ്രതികരിച്ചു. 37719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം സ്വന്തമാക്കിയത്. അപ്പയോടുള്ള പുതുപ്പള്ളിക്കാരുടെ സ്‌നേഹത്തിന് നന്ദിയെന്നും ഇത് ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാം വിജയമാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.

അരനൂറ്റാണ്ടിലേറെക്കാലം പുതുപ്പള്ളിയുടെ എം എല്‍ എ ആയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തേക്കാളും വലിയ വിജയമാണ് പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മകന് നല്‍കിയത്. 2011 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായെത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി ജനത മനസ്സറിഞ്ഞ് വോട്ട് ചെയ്ത് ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ചത്. അന്ന് 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇക്കുറി മകന്‍ ജയിച്ചതാകട്ടെ 37719 വോട്ടുകള്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here