ഇന്ദ്രജാലത്തെ ഉപേക്ഷിച്ച് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഭിന്നശേഷി കുട്ടികള്‍ക്കായി കാസര്‍ഗോഡ് ഒരുക്കുന്ന പുനരധിവാസകേന്ദ്രത്തിന്റെ പ്രചാരണാര്‍ത്ഥം അമേരിക്കയിലെത്തി. ഇന്ന് സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കൊളംബസിലെത്തുന്ന മുതുകാട് പ്രവാസി മലയാളികളുമായി സംസാരിക്കും. സെന്‍ട്രല്‍ ഒഹിയോ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് മുതുകാടിന്റെ സന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ക്കായി കാസര്‍ഗോഡ് ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രത്തന്റെ പ്രചാരണാര്‍ത്ഥമാണ് മുതുകാട് അമേരിക്കയിലെത്തിയത്. കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ഈ പദ്ധതി ആശ്രയമാകും. സെപ്റ്റംബര്‍ 6ന് അമേരിക്കയിലെത്തിയ മുതുകാട് സെപ്റ്റംബര്‍ 18 വരെ അമേരിക്കയില്‍ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഡിഫറന്റ് ആര്‍ട് സെന്റര്‍ അഡൈ്വസറി ബോര്‍ഡ് അംഗവും ഫൊക്കാനാ മുന്‍ പ്രസിഡന്റുമായ പോള്‍ കറുകപ്പളളിലാണ് മുതുകാടിന്റെ അമേരിക്കന്‍ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കറുകപ്പിള്ളില്‍: 845 5535671

LEAVE A REPLY

Please enter your comment!
Please enter your name here