മയാമി: ഇന്ത്യാ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം ബിസിനസ് അച്ചീവ്മെന്റ് അവാര്‍ഡിന് അമേരിക്കയിലെ ബിസിനസ് രംഗത്തെ പ്രമുഖരായ ജോയ് നെടിയകാലയിലും ദിലീപ് വര്‍ഗീസും അര്‍ഹരായി. ആരോഗ്യരംഗത്തെ മികച്ച സേവനം പരിഗണിച്ച് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡോ. സുനില്‍കുമാറിനെയും ലൈഫ്ടൈം അവാര്‍ഡിന് തെരഞ്ഞെടുത്തു. മയാമി സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ എംഎല്‍എ ദലീമ ജോജോ ഡോ.സുനില്‍കുമാറിന് പുരസ്കാരം വിതരണം ചെയ്തു.

നേഴ്സിംഗ് രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ന്യൂയോര്‍ക്കിലെ കിംഗ് കൗണ്ടി ആശുപത്രിയിലെ നേഴ്സിംഗ് ഡയറക്ടര്‍ ഷൈല റോഷന്‍ പ്രസ് ക്ളബിന്റെ നൈറ്റിംഗ് ഗേള്‍ പുരസ്കാരം എംഎല്‍എമാരായ ചാണ്ടി ഉമ്മനും ദലീമ ജോജോയും ചേര്‍ന്ന് വിതരണം ചെയ്തു.  

പ്രസ് ക്ളബിന്റെ മെറിറ്റോറിയസ് ഹോണര്‍ പുരസ്കാരം ടെക്സാസ് സര്‍വ്വകലാശാലയിലെ പ്രൊഫ.ദര്‍ശന മനയത്ത്, പോള്‍ കറുകപ്പള്ളി എന്നിവര്‍ ഏറ്റുവാങ്ങി. ഏറ്റവും നല്ല  പ്രവര്‍ത്തനം കാഴ്ചവെച്ച് വടക്കേ അമേരിക്കയിലെ  സംഘടനക്കുള്ള പുരസ്കാരം കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജോഴ്സിക്കായിരുന്നു. കാഞ്ചിന്റെ പ്രസിഡന്റ് വിജേഷ് കരോട്ട് പുരസ്കാരം ഏറ്റുവാങ്ങി. 

സ്ഥാനമൊഴിയുന്ന ഇന്ത്യ പ്രസ് ക്ളബിന്റെ പ്രസിഡന്റ് സുനില്‍ തൈമറ്റം, രാജു പള്ളത്ത്, ബിജു കിഴക്കേക്കൂറ്റ് എന്നിവര്‍ക്ക് ആദരം അറിയിച്ചുള്ള പുസ്കാരം വിതരണം ചെയ്തു. 

ഇന്ത്യ പ്രസ് ക്ളബ് കുടുംബാംഗങ്ങളായ സെബാസ്റ്റന്‍ സജി കുര്യന്‍ (ക്യാമറ, ഏഷ്യനെറ്റ്), വിശാഖ് ചെറിയാന്‍ (24 ന്യൂസ്), റോജേഷ് സാമുവല്‍ (ക്യാമറ) എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 

സമ്മേളനത്തിന്റെ ഇവന്റ് സ്പോണ്‍സറായ ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ്, ചാക്കോച്ചന്‍ കിഴക്കേക്കൂറ്റ്, സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, ബിജു കിഴക്കേക്കൂറ്റ്, ഗ്രേസ് സപ്ളൈ ഹൂസ്റ്റണ്‍  എന്നിവര്‍ക്ക് ചടങ്ങില്‍ സംഘടനയുടെ ഉപഹാരം നല്‍കി. സമ്മേളനത്തിന് പിന്തുണ നല്‍കിയ മറ്റ് പ്ളാറ്റിനം, ഗോള്‍ഡ് സ്പോണ്‍സര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ചുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here