പി പി ചെറിയാന്‍

പെയര്‍ലാന്‍ഡ്: ഹൂസ്റ്റണ്‍ ഫ്‌ലീ മാര്‍ക്കറ്റില്‍ ഞായറാഴ്ച രാത്രിയിലുണ്ടായ വെടിവയ്പില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പോലീസ് വക്താവ് ചാഡ് റോജേഴ്സ് വൈകുന്നേരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്രമിയെ പിടികൂടാനായില്ല. ഒരു കുട്ടിയടക്കം വെടിയേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഹൂസ്റ്റണില്‍ നിന്ന് 21 മൈല്‍ അകലെയുള്ള പെയര്‍ലാന്‍ഡിലാണ് ആക്രമണം നടന്നത്.

ഹൂസ്റ്റണ്‍ പോലീസും ഹാരിസ് കൗണ്ടി അധികൃതരും പെയര്‍ലാന്‍ഡ് പോലീസിന്റെ അന്വേഷണത്തില്‍ സഹായിക്കുന്നു. സംശയാസ്പദമായ വിവരണമോ സാധ്യമായ വാഹന വിവരങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. ഊര്‍ജിത അന്വേഷണം നടക്കുന്നുണ്ടെന്നും വെടിവച്ചയാള്‍ ഒളിവിലാണെന്നും പെയര്‍ലാന്‍ഡ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ലൊക്കേഷനില്‍ രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ ഫലമാണ് വെടിവയ്‌പ്പെന്നും യാദൃശ്ചികമല്ലെന്നും റോജേഴ്സ് പറഞ്ഞു. രണ്ട് ഷൂട്ടര്‍മാര്‍ ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here