ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, September 2, 2026
22 °c
New York

Global

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

അമേരിക്കയുടെ ആരോഗ്യ വകുപ്പ് നയിക്കാൻ വാക്‌സിൻ വിരുദ്ധ പ്രവർത്തകൻ റോബർട്ട് എഫ്. കെന്നഡി ജൂനിയർ

വാഷിംഗ്ടൺ: അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വകുപ്പിന്റെ ചുമതല വാക്‌സിൻ വിരുദ്ധ പ്രവർത്തകനായ റോബർട്ട് എഫ്. കെന്നഡി ജൂനിയർക്ക് നല്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ് വ്യത്യസ്ത നീക്കം...

Read moreDetails

ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച: യുഎസ് ഉപരോധത്തിൽ ഇളവ് തേടി ഇലോൺ മസ്ക്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് ട്രംപ് വിജയിച്ചപ്പോഴെ ഏറ്റവും കൂടുതൽ വിഷമം പ്രകടിപ്പിച്ച രാജ്യങ്ങളിൽ ഇറാനും ഉൾപ്പെടും. അമേരിക്കയുമായി നേരിട്ടുള്ള ചർച്ച നടത്താൻ ഇറാൻ വർഷങ്ങളായി ശ്രമിച്ചിരുന്നുവെങ്കിലും...

Read moreDetails

ലോംഗ് ഐലൻഡ് സെൻ്റ് ആൻഡ്രൂ ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ക്യാമ്പയിൻ ആരംഭിച്ചു!

ലോംഗ് ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ ലോംഗ് ഐലൻഡ് സെൻ്റ് ആൻഡ്രൂ...

Read moreDetails

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ്   റീജിയന്റെ  പ്രവർത്തന ഉൽഘടനവും കലാമേളയും  2024 നവംബർ 16, ശനിയാഴ്ച.

ന്യൂ യോർക്ക്:  നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല   റീജിയനുകളിൽ ഒന്നായ ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ്   റീജിയന്റെ (റീജിയൻ 3 )...

Read moreDetails

കണ്ടെത്താം… പ്രതിരോധിക്കാം:പ്രമേഹത്തിനെതിരെ ഡൈബ് ഫെസ്റ്റുമായി സൺറൈസ്.

കൊച്ചി : ലോക പ്രമേഹ ദിനത്തിൽ കാക്കനാട് സൺറൈസ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ ശില്പശാല സൺറൈസ് ഡൈബ്ഫെസ്റ്റ് 2024 ശ്രദ്ധേയമായി. പ്രമേഹത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനമായാണ് പരിപാടി സംഘടിപ്പിച്ചത്....

Read moreDetails

“പാലക്കാട് എല്‍‌ഡിഎഫ് സ്ഥാനാര്‍ഥിക്ക് ജനപിന്തുണ നല്‍കണം”: ഇ.പി ജയരാജൻ

പാലക്കാട്: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ, പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിനെ പുകഴ്ത്തി. ജനസേവനത്തിനായി മികച്ച ജോലി...

Read moreDetails

ജീർണിച്ച മൃതദേഹത്തിനൊപ്പം ഒരു വർഷത്തിലേറെ ജീവിക്കാൻ മൂന്ന് മക്കളെ നിർബന്ധിച്ച മാതാവിന് 50 വർഷം തടവു

ഹൂസ്റ്റൺ:മരിച്ചുപോയ എട്ടുവയസ്സുള്ള സഹോദരൻ്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഒരു വർഷത്തിലേറെയായി മലിനമായ, പാറ്റകൾ നിറഞ്ഞ സ്ഥലത്ത് ജീവിക്കാൻ മൂന്ന് മക്കളെ നിർബന്ധിച്ചതിന് മാതാവിന്  ചൊവ്വാഴ്ച ജഡ്ജി 50 വർഷം...

Read moreDetails

മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ’ പുസ്തകം പുറത്തിറങ്ങി, ആദ്യ കോപ്പിയിൽ ഒപ്പുവച്ച് ഷാർജ ഭരണാധികാരി

അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്.  പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ, ലോകപ്രശസ്തമായ 'അസൗലിൻ' പബ്ലിഷേഴ്സാണ്  "മെലീഹ - ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ" എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും. “ഇന്നത്തെ ഷാർജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ​ഗവേഷകർ, വിഷയത്തിൽ അവ​ഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.“ ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹിസ് എക്‌സലൻസി ഈസ യൂസഫ് ഉൾപ്പെടെയുള്ള ആദരണീയരായ ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നൽകുന്നുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. അസൗലിൻ പബ്ലിഷേഴ്സിന്റെ പുസ്തകങ്ങൾ ഇനി ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ വായിക്കാം. "മെലീഹ - ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ" എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് അസൗലിൻ പ്രസിദ്ധീകരണങ്ങൾക്ക് മാത്രമായി പ്രത്യേക പവലിയൻ ഒരുക്കി ഷാർജ ഹൗസ് ഓഫ് വിസ്ഡം. ഷാർജ നിക്ഷേപ വികസനവകുപ്പ് (ഷുറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് പ്രത്യേക ചടങ്ങിൽ അസൗലിൻ പവിലിയൻ അനാവരണം ചെയ്തത്. ​ഗവേഷകർക്കു വിദ്യാർത്ഥികൾക്കും പുതിയ അറിവുകൾ തേടുന്ന സന്ദർശകർക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആഗോള കല, ചരിത്രം, സംസ്കാരം എന്നിവയിലേക്കുള്ള ജാലകം തുറക്കുന്നതോടൊപ്പം യുഎഇയുടെ പൈതൃകത്തോടുള്ള ജിജ്ഞാസ ഉണർത്താനും സന്ദർശകർക്ക് അതേക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയുമാണ് പ്രത്യേകം തയാറാക്കിയ ഈ പുസ്തക ശേഖരത്തിന്റെ ഉദ്ദേശം. "വിദ്യാർത്ഥികൾക്കും ​ഗവേഷകർക്കുമെല്ലാം പ്രിയപ്പെട്ട ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ പുതിയ ശേഖരം. പല നാടുകളുടെയും സംസ്കാരവും ചരിത്രവും അടുത്തു പരിചയപ്പെടാനും അത് വഴി സ്വന്തം ദേശത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും ഈ പുസ്തകങ്ങൾ പ്രേരകമാവുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്"...

Read moreDetails

പാസ്റ്റർ എബ്രഹാം പി. സാമുവേൽ (രാജൻ 76) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: റാന്നി കീക്കോഴുർ പൊട്ടകുളത്ത് സ്വദേശിയും, അമേരിക്കയിലെ പ്രശസ്ത ക്രൈസ്തവ ശുശ്രൂഷകനുമായ പാസ്റ്റർ എബ്രഹാം പി. സാമുവേൽ (രാജൻ - 76) നവംബർ 8ന് റോക്‌ലൻഡിൽ അന്തരിച്ചു....

Read moreDetails

മോഹൻ പി.പിള്ള വാഷിംഗ്ടണിൽ അന്തരിച്ചു.

വാഷിംഗ്ടൺ: കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു)  സ്ഥാപക അംഗവും  1980-ൽ  പ്രസിഡന്റുമായിരുന്ന    മോഹൻ പി.പിള്ള  ഒക്‌ടോബർ 31-ന് അന്തരിച്ചു.  വൈക്കത്ത് ജനിച്ച അദ്ദേഹം 1971-ൽ...

Read moreDetails
Page 663 of 761 1 662 663 664 761
Skip to toolbar