ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 19 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 94 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചത് 1,55,252 പേരാണ്.

രാജ്യത്ത് ഇന്ന് 11,067 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.13,087 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ സജീവ കേസുകള്‍ 1.41ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

33 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍ അയ്യായിരത്തില്‍ താഴെ മാത്രമാണ് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം. ചൊവ്വാഴ്ച 7 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍ ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

‘രാജ്യത്തെ നിലവിലെ സ്ഥിതി തൃപ്തികരമാണ്. കോവിഡ് മരണങ്ങള്‍ 100 താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഒരു മരണം പോലും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതൊരു വലിയ കാര്യമാണ്.’ നിതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here