അഹമ്മദാബാദ്: ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ മുകളിലേക്ക് കുടിലിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് നാല് കുട്ടികള്‍ മരിച്ചു. ഹലോലില്‍ ഒരു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയില്‍ മതിലിടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട എട്ടംഗ കുടുംബത്തിലെ നാല് പേര്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here