ഉത്തർ പ്രദേശിൽ മൊബൈൽ ടവർ മോഷണം പോയി. യുപിയിലെ കൗശാംബി ജില്ലയിലാണ് 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള ടവർ മോഷണം പോയത്. മാർച്ച് 31 മുതൽ ടവർ കാണാനില്ലായിരുന്നു. എന്നാൽ നവംബർ 29 നാണ് പരാതി നൽകിയിരിക്കുന്നത്. ടെക്‌നീഷ്യൻ രാജേഷ് കുമാർ യാദവ് ആണ് പരാതിനൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ടവറിനൊപ്പം ഇലക്ട്രിക്കൽ ഉപകരണങ്ങളടക്കം ടവറുമായി ബന്ധപ്പെട്ട സാധനങ്ങളും മോഷണം പോയെന്ന് പരാതിയിൽ പറയുന്നു. 8.5 ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ളതാണ് ഈ സാധനങ്ങൾ. ഈ വർഷം ജനുവരിയിലാണ് കമ്പനി ഇവിടെ ടവർ സ്ഥാപിച്ചത്. സംഭവത്തിൽ പൊലീസ് നാട്ടുകാരുടെയും സ്ഥലം ഉടമയുടെയും മൊഴികൾ രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here