പൂനെയിൽ മെഴുകുതിരി ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. എട്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡ് പ്രദേശത്തെ മെഴുകുതിരി നിർമാണ യൂണിറ്റിൽ ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടമുണ്ടായത്.

പിറന്നാൾ ആഘോഷങ്ങൾക്കായി ഉപയോഗിക്കുന്ന മെഴുകുതിരികൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here