ഇസ്ലാമിക മതപണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) വിവിധ സ്ഥാപനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. എന്‍.ഐ.എ മുംബൈ പോലീസിന്റെ സഹകരണത്തോടെയാണ് ഇന്നു രാവിലെ റെയ്ഡ് നടത്തിയത്.

ഐആര്‍എഫിന്റെ മുംബൈയിലുള്ള 10 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഐ.ആര്‍.എഫിന്റെ പ്രവര്‍ത്തനം അഞ്ചു വര്‍ഷത്തേക്കു നിരോധിച്ചിരുന്നു. സക്കീറിനെതിരെ യുഎപിഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശിലെ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാക്കിറിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായി എന്ന ആരോപണത്തെ തുടര്‍ന്ന് സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പൊലിസ് നിരീക്ഷണത്തിലാണ്.

എന്നാല്‍ ബംഗ്ലാദേശിലെ ഒരു പത്രമാണ് വിവാദ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. സാക്കിര്‍ നായിക്കിന് സംഭവവുമായി ബന്ധമില്ലെന്ന് പിന്നീട് അവര്‍ വെളിപെടുത്തുകയും ചെയ്തു. മുമ്പ് വിവാദങ്ങളെ തുടര്‍ന്ന് മുബൈ പൊലിസ് അന്വേഷണം നടത്തിയിരുന്നെങ്കിലും സാക്കിര്‍ നായിക്കിനെതിരെയുള്ള ആരോപണങ്ങള്‍ ഇല്ലാത്തതാണ് അവര്‍ വ്യക്തമാക്കിയിരുന്നു.
പ്രമുഖ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് മഹാരാഷ്ട്ര ഇന്റലിജന്‍സിന്റെ ക്ലീന്‍ചിറ്റ്.

സാക്കിറിനെതിരേ കെസെടുക്കാനുള്ള തെളിവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് എസ്.ഐ.ടി വെളിപ്പെടുത്തിയത്.
അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളൊന്നും ഇല്ലെന്നും അന്വേഷണവിഭാഗം വെളിപ്പെടുത്തി.സാക്കിര്‍ നായിക്കിന്റെ നിരവധി വിഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇത്തരമൊരു അനുമാനത്തിലെത്തിയത്.

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും തന്നെ പ്രസംഗങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ധാക്ക ഭീകരാക്രമണത്തിന്റെ പ്രചോദനം സാക്കിര്‍ നായിക്കാണെന്ന രീതിയില്‍ ബംഗ്ലാദേശി പത്രമായ ഡെയ്‌ലി സ്റ്റാറില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ഏറ്റുപിടിച്ചാണ് വിവിധ മാധ്യമങ്ങള്‍ സാക്കിറിനെതിരേ തിരിഞ്ഞത്. തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെതിരേ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ ഡെയ്‌ലി സ്റ്റാര്‍ തങ്ങളുടെ വാര്‍ത്ത തിരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here