മുംബയ്: 500 കോടിയുടെ ചെെനീസ് കരാർ റദ്ദാക്കി മുംബയ് മെട്രോ. മുംബയിലെ ഗതാഗത ഇൻഫ്രാസ്ട്രക്ച്ചർ വികസന അതോറിറ്റിയാണ് ചെെനയുമായുള്ള കരാർ റദ്ദാക്കിയത്. പത്ത് മോണോ റെയിൽ റേക്കുകളുടെ നിർമാണം,​ വിതരണം എന്നിവ നിർമാണത്തനുള്ള ചെെനീസ് കരാറാണ് ഇതോടുകൂടി ഇല്ലാതാവുന്നത്. ഇതിനുപകരമായി ഒരു ഇന്ത്യൻ നിർമാതാവിന് കരാർ നൽകാൻ അതോറിറ്റി പദ്ധതിയിടുന്നുണ്ട്.ചെെന റെയിൽ റോഡ് കോർപ്പറേഷൻ,​ ബിൽഡ് യുവർ ഡ്രീം,​ എന്നീ രണ്ട് കമ്പനികളോട് പ്രതികരണങ്ങൾ ലഭിച്ചതായി മുംബയ് മെട്രോപൊളിറ്റൻ റീജിയൻ ഡവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ)​ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

രണ്ട് ചെെനീസ് നിർമാതാക്കളും നിബന്ധനകളും വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും പുനരവലോകനം ചെയ്യാൻ എം.എം.ആർ.ഡി.എ ആവശ്യപ്പെടുന്നുണ്ട്.കൊവിഡ് 19 മൂലമുള്ള നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ കൂടുതൽ സ്കീമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പിന്തുണയ്ക്കായി ഇന്ത്യൻ ടെക്നോളജി കമ്പനികളെ സമീപിക്കാൻ തീരുമാനിച്ചതായി മെട്രോപൊളിറ്റൻ കമ്മീഷണർ ആർ രാജീവ് പറ‌ഞ്ഞു. അതിനാൽ ചെെനയുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനിച്ചെന്നാണ് വിശദീകരണം.ഉത്പാദന സൗകര്യങ്ങളടക്കമുള്ള പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച്,​ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി സമാന പ്രോജക്ടകൾ മുന്നോട്ട് വച്ചിരുന്നു.

ഇതുസംബന്ധിച്ച് ബി.എച്ച്.ഇ.എൽ​,​ ബി.ഇ.എം.എൽ തുടങ്ങിയ നിർമാതാക്കളുമായി ചർച്ച നടത്താൻ തീരുമാനിച്ചതായും രാജീവ് പറഞ്ഞു. “മോണോ റെയിൽ കോച്ചുകളുടെ സ്പെയർപാർട്ട് പോലും വിദേശ നിർമാതാക്കളെ ആശ്രയിക്കേണ്ടി വരുമ്പോൾ സ്കോമി പോലുള്ള സാഹചര്യം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.രണ്ട് ചെെനീസ് ടെൻഡർ മാറ്റാൻ നിർദേശിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികളെ സമീപിക്കാനും വികസിപ്പിക്കാനും എം.എം.ആർ.ഡി.എ ഭരണകൂടം തീരുമാനിച്ചതായും” അദ്ദേഹം പറയുന്നു. അധികം വ്യാപ്തി കണക്കിലെടുക്കാത്തതിനാൽ ഇന്ത്യൻ കമ്പനികൾക്ക് കുറ‌ഞ്ഞ സമയത്തിനുള്ളിൽ ഉത്പാദിപ്പിക്കാനും വിതരണം നടത്താനും സാധിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.2019 ൽ മാർച്ചിൽ മലേഷ്യ ആസ്ഥാനമായുള്ള സ്കോമി എഞ്ചിനീയറിംഗ് റേക്ക് വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടിരുന്നു. 19.54 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മോണോ റെയില്‍ പാതയുടെ രണ്ടാംഘട്ടത്തിലായിരുന്നു ഇത്. ചെെനീസ് കരാറിൽ നാല് വർഷം കഴിഞ്ഞിട്ടും 20 ശതമാനം പണി പോലും പൂർത്തിയായില്ല. കരാർ റദ്ദാക്കാൻ ചൂണ്ടിക്കാട്ടിയ പ്രധാന കാരണവും ഇതുതന്നെയാണെന്നാണ് കണ്ടെത്തൽ. ചൈനയിൽ നിന്ന് 371 സാധനങ്ങളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണ നടപടികൾ ത്വരിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. അതേസമയം,​ ഇന്ത്യ-ചെെന തർക്കത്തിനിടെ ചെെനീസ് കരാർ കൂടുതൽ പരിശോധനയ്ക്കു വിധേയമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here