ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടത്തുന്ന തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാൻ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടന അടിസ്ഥാനമാക്കി അദ്ദേഹം ചെയ്ത സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും എ.ഐ.എം.ഐ.എം തലവൻ അസദുദീൻ ഒവൈസി. ചടങ്ങിൽ പങ്കെടുക്കുന്നത്, പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതിന് മുൻപ് അദ്ദേഹം ചെയ്ത സത്യപ്രതിജ്ഞ ലംഘിക്കുന്നതിനു തുല്യമാണെന്നാണ് ഒവൈസി അഭിപ്രായപ്പെടുന്നത്.

ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദിയെ റാം മന്ദിർ ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രധാമന്ത്രിയുടെ ഓഫീസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ക്ഷേത്രത്തിന്റെ ഭൂമീ പൂജാ കർമ്മം തത്സമയം ചാനലിൽ കാണിക്കുന്നതിനെതിരെ സി.പി.ഐയും രംഗത്ത് വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പാർട്ടി കേന്ദ്ര സർക്കാരിന് കത്തും അയച്ചിരുന്നു.ഭൂമീ പൂജാ കർമ്മം കേന്ദ്രത്തിന് കീഴിലുള്ള ദൂരദർശൻ ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്ന മാനദണ്ഡങ്ങൾക്ക് എതിരാണെന്നാണ് സി.പി.എം കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. തിങ്കളാഴ്ചയാണ് ഇക്കാര്യം സംബന്ധിച്ച് പാർട്ടി കേന്ദ്രത്തിന് കത്തയച്ചത്. അയോദ്ധ്യ വിഷയം രാജ്യത്ത് സംഘർഷങ്ങൾക്കും സ്വരച്ചേർച്ചയില്ലായ്മയ്ക്കും കാരണമായിട്ടുള്ള സാഹചര്യത്തിൽ സംപ്രേക്ഷണം ഒഴിവാക്കേണ്ടതാണെന്നും പാർട്ടി ചൂണ്ടികാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here