കോട്ടയം :വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗ്രീൻ വില്ലേജ് പ്രോജക്ടിന്റെ ഉത്‌ഘാടന കർമ്മം ശ്രീ മോൻസ് ജോസഫ് എം എൽ എ നിർവ്വഹിച്ചു  .ജനുവരി 27 ന്  പാലാ കടപ്ലാമറ്റത്തു നടന്ന ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള അദ്ധ്യക്ഷത വഹിച്ചു .
 
തദവസരത്തിൽ,ശ്രീ ജോസ്‌മോൻ മുണ്ടക്കൽ  , ശ്രി ജോയ് കല്ലൂപുര   , ശ്രി സി സി മൈക്കിൾ , ശ്രീ തോമസ് കീപ്പുര  , ശ്രീമതി ബിൻസി തോമസ് ,ശ്രീമതി ലൂസി ജോർജ് , ശ്രീമതി ബിൻസി സേവിയോ , ശ്രീമതി ബീന പുളിക്കൻ , ശ്രീ ബോബി മാത്യു , എന്നീ വിശിഷ്ട വ്യക്‌തികളായ ജനപ്രതിനിധികലും , ബഹുമാന്യ മാറിടം പള്ളി വികാരി ഫാദർ ജോമി പതീപറമ്പിൽ , ഫാദർ മൈക്കൽ വെട്ടുകാട്ടിൽ ,ഗ്ലോബൽ വൈസ് പ്രെസിഡന്റ് ടി പി വിജയൻ ,അഡ്വ :ശിവൻ മഠത്തിൽ ,അമേരിക്ക റീജിയൻ ചെയർ മാൻ ഹരി നമ്പൂതിരി ,
ഇന്ത്യ റീജിയൻ ചെയർ മാൻ ഡോ :നടക്കൽ ശശി , പ്രഡിഡന്റ് പി എൻ രവി , ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരൻ , ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് സലീന മോഹൻ ,വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് ജോസ് പുതുക്കാടൻ , ഗ്ലോബൽ വില്ലേജ് ട്രെഷറർ  സുജിത് ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു 
 
 
 
ഡബ്ലുഎംസിയുടെ അഭിമാന പ്രൊജക്റ്റ് എന്ന നിലയിൽ “ഗ്ലോബൽ ഗ്രീൻ വില്ലജ്” പാലക്കടുത്തു പ്രകൃതിരമണീയമായ കടപ്ലാമറ്റം ഗ്രാമനിറുകയിൽ, ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജോണി കുരുവിള സംഭാവനയായീ നൽകിയ ഒരേക്കർ അഞ്ചു സെന്റ്‌ സ്ഥലത്തു ഗ്രാമാന്തരീക്ഷത്തെ നിറയെ ചേർത്തുപിടിച്ചുകൊണ്ടു പ്ലാൻ ചെയ്തു എട്ട് മാസംകൊണ്ട് നിർമിക്കപ്പെടുന്ന ഇരുപത്തഞ്ചു വീടുകളും കമ്മ്യൂണിറ്റി ഹാളും അടങ്ങുന്ന സമുച്ചയം ആണ് .
 
വീടൊന്നിന് 7 ലക്ഷം രൂപ ചെലവുവരുന്ന ഈ പദ്ധതി ശ്രീ ജോണി കുരുവിള (ചെയർമാൻ ) ശ്രീ  ടി കെ വിജയൻ ( പ്രസിഡന്റ്),ശ്രീ ടി പി വിജയൻ (സെക്രട്ടറി),ശ്രീ  ശ്രീജിത് ശ്രീനിവാസൻ ( ട്രഷറർ) , ശ്രീ വര്ഗീസ് പനയ്ക്കൽ (വൈസ് ചെയർമാൻ),ശ്രീ എസ് കെ ചെറിയാൻ (വൈസ് പ്രസിഡന്റ് )എന്നുവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് നിര്മാണപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് . കെട്ടിട നിർമാണ രംഗത്ത് പ്രാവീണ്യനായ ശ്രീ പി എൻ രവി ശാസ്ത്രിയ – സാങ്കേതിക വശങ്ങൾക്കു ശ്രദ്ധ നൽകുമ്പോൾ , ശ്രീ ഹരി നമ്പൂതിരി , പി ആർ ഓ & മീഡിയ പ്രവർത്തനങ്ങൾകു ഉത്തരവാദിത്വം നൽകുന്നു .
ഡോക്ടർ എ വി അനൂപ് , ശ്രീ ഐസക്ക് പട്ടാണിപ്പറമ്പിൽ എന്നിവർ പ്രോജക്ടിന്റെ പ്രധാന പേട്രൺ എന്നസ്ഥാനമലങ്കരിക്കുന്നു !
 
കൂടാതെ, ശ്രീ സി യൂ മത്തായി ഗ്ലോബൽ കൺവീനർ ആയും സർവ്വശ്രീ പോൾ പരപ്പിള്ളി , ജെയിംസ് കൂടൽ , ബേബി മാത്യു സോമതീരം , ചാൾസ് പോൾ , കെ എസ് എബ്രഹാം , രവീന്ദ്രൻ , രാജീവ് നായർ , ജോസഫ് കില്ലിയൻ, ഷാജി മാത്യു , ശ്രീമതി തങ്കമണി ദിവാകരൻ , ശ്രീമതി തങ്കം അരവിന്ദ് , അഡ്വക്കേറ്റ് ശിവൻ മഠത്തിൽ എന്നിവർ  റീജിയണൽ കൺവീനർമാരായും സേവനം നൽകുന്നു . ഡോക്ടർ നടക്കൽ ശശി പ്രോജെക്ടിലുൾപ്പെടുത്തിയിട്ടുള്ള സ്കിൽ ഡെവലൊപ്മെന്റ് സെന്റർ കോർഡിനേറ്റർ ചുമതല നിർവഹിക്കും . ഗ്രീൻ വില്ലേജ് പ്രോജക്ടിന്റെ സ്പോൺസമാർ ശ്രീ  ജെയിംസ് കൂടൽ,  ശ്രീ എസ കെ ചെറിയാൻ (ഹ്യൂസ്റ്റൺ )ഡോക്ടർ എ വി അനൂപ് (ചെന്നൈ ),ഡോ :ഷിബു സാമുവേൽ(ഡാളസ് )
ശ്രീ ബേബി മാത്യു സോമതീരം(തിരുവനന്തപുരം ),ശ്രീ പോൾ പാറപ്പള്ളി (മുംബൈ ),ശ്രീ തോമസ് അരുൾ (ഗോവ) , ശ്രീ ഷാജി ബേബി ജോൺ ,  ശ്രീ സി പി രാധാകൃഷ്‌ണൻ ,  ശ്രീ ടി കെ വിജയൻ ( ഒമാൻ ),   ശ്രീ എബ്രഹാം      ( ഒമാൻ ), ഡോക്ടർ മനോജ് ( ഒമാൻ ), ഒമാൻ പ്രൊവിൻസ് ,   ദുബായ് പ്രൊവിൻസ് , അൽ-ഐൻ പ്രൊവിൻസ് ,   അബുദാബി പ്രൊവിൻസ് ,  ഖത്തർ പ്രൊവിൻസ് ,   ഡാളസ് പ്രൊവിൻസ് ,  ന്യൂ ജേഴ്‌സി പ്രൊവിൻസ് ,  ന്യൂയോർക്ക് പ്രൊവിൻസ്, ഹ്യൂസ്റ്റൺ പ്രൊവിൻസ് ,   ചെന്നൈ പ്രൊവിൻസ്,  മുംബൈ പ്രൊവിൻസ്,  ഫാർ ഈസ്റ്റ് റീജിയൻ, യൂറോപ്പ് റീജിയൻ, കേരള പ്രൊവിൻസെസ് ,   ഗ്ലോബൽ വിമെൻസ് ഫോറം എന്നിവരാണ് 
 
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഗ്ലോബൽ റീജിയൻ പ്രൊവിൻസ് നേതാക്കൾ സൂമിലൂടെ പരിപാടികളിൽ പങ്കെടുത്തു .
 

LEAVE A REPLY

Please enter your comment!
Please enter your name here