കൊച്ചി: കര്‍ഷക സമരത്തിന് എതിരെയുള്ള കേന്ദ്രസര്‍ക്കാരിന് പരോക്ഷമായി  പിന്തുണയറിയിച്ച ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍ക്കറിന്റെ കട്ട് ഔട്ടിൽ യൂത്ത് കോണ്‍ഗ്രസിന്റെ കരിഓയിൽ പ്രയോഗം. കൊച്ചി കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സച്ചിന്‍ പവിലിയന് സമീപം സ്ഥാപിച്ചിരുന്ന സച്ചിന്‍ ടെന്റുല്‍ക്കറുടെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കര്ഷകസംരത്തിനെതിരായ സച്ചിൻ തെൻഡുൽക്കറിന്റെ സമീപനത്തിനെതിരെ പ്രതിഷേധിച്ചത്. കര്‍ഷക സമരത്തെ കുറിച്ചുള്ള നിലപാടില്‍ സച്ചിന്‍ തന്നെ വ്യക്തത വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തകന്‍ ടിറ്റോ ആന്റണി പറഞ്ഞു. സച്ചിന്റെ നിലപാട് ഇന്ത്യക്ക് അപമാനമാണെന്നും നിലപാട് തിരുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

‘ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാം. ഒരു ജനതയായി നമുക്ക് തുടരാം.’ എന്നായിരുന്നു കാര്‍ഷിക നിയമത്തില്‍ രാഹുലിന്റെ പ്രതികരണം. പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു സച്ചിന്റെ പ്രതികരണം. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഇന്ത്യന്‍ സെലിബ്രറ്റികള്‍ രംഗത്ത് വന്നിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here