ബുക്ക് ബൈൻഡർ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളെ വലച്ച് പി.എസ്.സി. ഇന്ന് രാവിലെ നടന്ന പരീക്ഷയിൽ ചോദ്യങ്ങൾ മുഴുവൻ പ്രിന്റിങ് ടെക്നോളജിൽ നിന്നുള്ളതായിരുന്നു. കൂടാതെ ഇത്് വരെ മലയാളത്തിലായിരുന്ന ചോദ്യപ്പോപ്പർ ഇത്തവണ ഇംഗ്്ളീഷിലാക്കിയതും പരീക്ഷക്കെത്തിയവരെ കുഴക്കി.

2000 ൽ അധികം പേരാണ് ബാൻഡർ തസ്തികയിലേക്കുള്ള പരീക്ഷക്കെത്തിയത്. ചോദ്യപേപ്പർ കൈയ്യിൽ കിട്ടിയപ്പോൾ ഉദ്യോഗാർത്ഥികൾ ഞെട്ടി. ബൈൻഡിങിനെ കുറിച്ചുള്ള ചോദ്യങ്ങളാകെ അഞ്ചിൽതാഴെ , ബാക്കി 95 ചോദ്യങ്ങളും പ്രിന്റിങ് ടെക്നോളജിയെ അടിസ്ഥാനമാക്കിയുള്ളവയും. ഇതുകൊണ്ടും തീർന്നില്ല പി.എസ്.സിയുടെ ക്രൂരത. ഇത് വരെ മലയാളത്തിലായിരുന്ന ചോദ്യപ്പേപ്പർ ഇംഗ്ളീഷിലാക്കി.

10ാം തരവും ബൈൻഡിങിൽ സർട്ടിഫിക്കറ്റുമാണ് ബൈൻഡർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി പി.എസ്.സി. നിശ്ചയിച്ചിട്ടുള്ളത്. ബൈൻഡിങ് സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചവർക്ക് സർക്കാർജോലിലഭിക്കാനുള്ള ഒരേ ഒരു അവസരമാണ് പി.എസ്.സിയുടെ നടപടിയിലൂടെ നഷ്ടപ്പെടുന്നത്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here