കേരള കോണ്‍ഗ്രസ് പിളർന്നു. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ആന്‍റണി രാജു, ഡോ. കെ സി ജോസഫ്, പി സി ജോസഫ് എന്നിവർ പാർട്ടിയുടെ നേതൃസ്ഥാനങ്ങൾ രാജിവച്ചു. കെ.എം.മാണിയുടെ നേതൃത്വത്തിൽ പ്രതി··ഷേധിച്ചാണ് പിളർപ്പ്. വൈകീട്ട് വെവ്വേറെ നടത്തിയ വാർത്താസമ്മേളനങ്ങളിൽ ആൻറണി രാജുവും ഫ്രാൻസിസ് ജോർജും മാണിക്കെതിരേ രൂക്ഷവിമർശനം ചൊരിഞ്ഞു.

കെ എം മാണി സ്വന്തം മകന്റെ താല്പര്യം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നുവെന്നാണ് കേരള കോൺഗ്രസിനെ ഒരിക്കൽ കൂടി പിളർത്തിയവരുടെ പരാതി. പാർട്ടിയില്‍ ജനാധിപത്യം ഇല്ലാതെയായി. എല്ലാം മകന് വേണ്ടിയെന്ന നിലപാട് അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് പാർട്ടി വിടുന്നു. വിമതർ വ്യക്തമാക്കി.

കേരള കോൺഗ്രസ് സംഘപരിവാർശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കാൻ രഹസ്യമായി ശ്രമിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. യുഡിഎഫ് പരാജയപ്പെട്ടു കഴിയുമ്പോൾ കേന്ദ്രമന്ത്രിസഭയിൽ സഹമന്ത്രി സ്ഥാനം നേടാനാണ് ജോസ് കെ മാണിയുടെ ശ്രമമെന്നും പാർട്ടി വിട്ടവർ പറയുന്നു.

മന്ത്രിയായിരുന്ന കെ എം മാണി കൊണ്ട് സുതാര്യമല്ലാത്ത നടപടികൾ എടുത്തുവെന്നും കെ എം മാണി പറഞ്ഞത് വിശ്വസിച്ചാണ് ബാർ കോഴക്കേസിനെ ന്യായീകരിച്ചതെന്നും ആൻറണി രാജു വ്യക്തമാക്കി യുഡിഎഫിൽ തങ്ങള്‍ക്ക് സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും സീറ്റിന് വേണ്ടിയല്ല പാർട്ടിയും മുന്നണിയും വിടുന്നതെന്നും പാർട്ടി വിട്ട നേതാക്കൾ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here