ഇടുക്കി; വട്ടവടയിൽ സി പി ഐ എം നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ രാമരാജ് അടക്കം 250 ളം പേർ സി പി ഐഎം വിട്ട് സി പി ഐയിൽ ചേർന്നു. തിരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് വിഷയങ്ങൾ നിലനിൽക്കുകയും അന്വേഷണ കമ്മീഷൻ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് നിലവിൽ സി പി ഐഎമ്മിൻറെ കോട്ടയായ വട്ടവടയിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ സി പി ഐലേയ്ക്ക് ചേക്കേറിയത്.

എന്നാൽ രാമരാജിനെ സി പി എമ്മിൽ നിന്നും പുറത്തായിരുന്നതെന്ന് സിപിഐഎം ജില്ലാ നേതൃത്വവും വ്യക്തമാക്കി.  സിപിഐഎമ്മിൻറെ കരുത്തുറ്റ കോട്ടയായ വട്ടവടയിൽ രക്ത സാക്ഷിയായ അഭിമന്യുവിന് വേണ്ടി സ്മാരകവും ലൈബ്രറിയുമടക്കം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ച മുൻ പഞ്ചായത്ത് പ്രസിഡൻറ് രാമരാജ് അടക്കമുള്ള ഇരുനൂറ്റി അമ്പത് പേരാണ് നിലവിൽ സിപിഐയിലേയ്ക്ക് പോയത്. വട്ടവട കടവരിയിൽ വച്ച് സി പി ഐ മണ്ഡലം സെക്രട്ടറി പി പളനിവേൽ, ടി എം മുരുകൻ, ചന്ദ്രപാൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ യോഗം ചേർന്ന് രാമരാജ് അടക്കം സിപിഐയിൽ ചേർന്നു.

സി പി ഐയിലേയ്‌ക്കെത്തിയ മുഴുവൻ പ്രവർത്തകർക്കും വരുന്ന പതിനാറാം തീയതി കോവിലൂർ ടൗണിൽ വച്ച് സംഘടിപ്പിക്കും. വട്ടവടിയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സി പി ഐ എം ഇടപെടൽ നടത്തിയില്ലെന്നും ജില്ലാ കമ്മറ്റി മുതൽ മുഖ്യമന്ത്രിവരെയുള്ളവരെ നേരിൽ കണ്ടിട്ടും അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്നാണ് രാമരാജ് പറയുന്നത്.  

നിയമസഭാ തിരഞ്ഞെടുപ്പ് വീഴ്ചയുമായിി ബന്ധപ്പെട്ട് വട്ടവടയിൽ അടക്കം വോട്ട് കുറഞ്ഞത് സംബന്ധിച്ച് നിലവിൽ സി പി ഐ എം അന്വേഷണ കമ്മീഷൻ അന്വേഷണം നടത്തിവരുന്നതിനിടെയാണ് നിലവിൽ സിപിഎമ്മിൽ നിന്നും കൂട്ട രാജി ഉണ്ടായിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിൽ രാമരാജിനെ പത്ത് ദിവസം മുൻപ് പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നാണ് സി പി ഐ എമ്മിൻറെ വിശദീകരണം.

തിരഞ്ഞെടുപ്പ് വീഴ്ചയിൽ അന്വേഷണം നടക്കുകയും സിപിഐഎം പാർട്ടി സമ്മേളനങ്ങൾ നടന്ന് വരുന്നതിനുമിടയിൽ ഏറെ സ്വാധീനമുള്ള മേഖലയിൽ നിന്നും പ്രവർത്തകർ പാർട്ടി വിട്ടത് സി പി എമ്മിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here