പ്രകാശൻ പയ്യോളി

പയ്യോളി: കൊളാവിപ്പാലത്ത് യുവതിയെ മൺവെട്ടി കൊണ്ട് അടിച്ചുകൊല്ലാൻ ശ്രമിച്ച സംഭവത്തിൽ 37 പേർക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.

കൊളാവിയിൽ കെ. ലിഷ (44) യുടെ പരാതിയിലാണ് കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി 7 പേർക്കെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയും പയ്യോളി പോലീസ് കേസെടുത്തത്.

ലിഷയുടെ പറമ്പിലൂടെ വഴിവെട്ടുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിലേറെയായി തര്‍ക്കം ലനിൽക്കുന്നുണ്ട്. ഇത് പ്രകാരം മറ്റുള്ളവര്‍ പറമ്പില്‍ പ്രവേശിക്കുന്നതിനെതിരെ ലിഷ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയതായും പറയുന്നു.
എന്നാല്‍ ഇത് ലംഘിച്ച് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് വലിയൊരു സംഘം ടിപ്പറില്‍ മണ്ണടിക്കുകയായിരുന്നു. ലിഷയും അമ്മയും മാത്രം താമസിക്കുന്ന വീട്ടിന്റെ മുന്‍പിലാണ് സംഭവം.
ഞായറാഴ്ച പുലർച്ചെ വീടിന് മുന്നിൽ വൻ ശബ്ദം കേട്ട് പുറത്തേക്ക് വന്നതായിരുന്നു ലിഷയും മാതാവും.

റോഡ് നിർമാണത്തിനായുള്ള ചെമ്മണ്ണ് ഇവരുടെ വീട്ടുപറമ്പിൽ ഇറക്കുന്ന ശബ്ദമാണെന്ന് മനസ്സിലായതോടെ അവിടേക്ക് ചെന്നതായിരുന്നു ലിഷ. തൻ്റെ അനുമതിയില്ലാതെ വീട്ടുപറമ്പിലൂടെയുള്ള റോഡ് നിർമാണം ലിഷ എതിർത്തു. ഇതിനിടയിലാണ് മൺവെട്ടി കൊണ്ട് ലിഷയ്ക്ക് പരിക്കേൽക്കുന്നത്. അടിയേറ്റ് വീണ ലിഷയെ ഏറെ സമയം കഴിഞ്ഞ് പോലീസെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. തുടർന്ന്, വടകരയിലെ ആശുപത്രിയിലെത്തിച്ച ലിഷയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ തർക്കം നിലനിൽക്കുന്നുണ്ടിവിടെ. തൻ്റെ അനുമതിയില്ലാതെ റോഡ് നിർമാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ലിഷ. ഇതിനിടയിൽ തർക്കം മുറുകുകയും കോടതിയിലെത്തുകയും ലിഷയ്ക്കനുകൂലമായി, റോഡ് നിർമാണത്തിന് തടസമേർപ്പെടുത്തിയുള്ള കോടതി വിധി നിലനിൽക്കേയുമാണ് പുലർച്ചെ നടന്ന അക്രമം.

റോഡ് നിർമാണത്തിന് ഉദ്ദേശിച്ച വഴിയിൽ പുലർച്ചെ 3 മണിയോടെ ചെമ്മണ്ണിറക്കുകയും നാട്ടുകാരിൽ ചിലർ നിർമാണ പ് ഇറക്കിയ മണ്ണ് കുറേ ദൂരത്തിൽ വിരിച്ചിടുകയും ചെയ്തിട്ടുണ്ട്. ഇതാണ് ലിഷ ചോദ്യം ചെയ്തത്. മുമ്പും റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സംഘർഷം ഉടലെടുത്തിരുന്നു. ഇതിനിടെ, രാത്രിയുടെ മറവിൽ ലിഷയുടെ സ്കൂട്ടർ പുഴയിൽ തള്ളി നശിപ്പിച്ചിരുന്നു.
അക്രമസംഭവത്തെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ലിഷയും അമ്മ ബേബി കമലയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
ഇന്ത്യൻ ശിക്ഷാനിയമം 143, 147, 148, 447, 294( ബി), 324, 307, 308, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here