തിരുവനന്തപുരം> തിരുവനന്തപുരം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (സ്കറിയ തോമസ്) വിഭാഗം നേതാവ് വി സുരേന്ദ്രന് പിള്ള പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് സ്ഥാനം രാജിവെച്ചു. ആറു ജില്ലാ പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും സുരേന്ദ്രന് പിള്ളയോടൊപ്പം രാജി വെച്ചു. തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് പിള്ള നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. മത്സരരംഗത്തുണ്ടാകുമെന്നും ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രന് പിള്ള പറഞ്ഞു.
അതേ സമയം സ്ഥാനാര്‍ത്ഥി മോഹമാണ് സുരേന്ദ്രന്പിള്ളക്കെന്നും പാര്‍ടിക്കാരാരും സുരേന്ദ്രന്പിള്ളക്കൊപ്പം പോകില്ലെന്നും സ്കറിയ തോമസ് പറഞ്ഞു.