തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്താനാണ് ഗവർണറുടെ ശ്രമമെന്ന് കാനം പറഞ്ഞു. ബില്ലുകൾ ഒപ്പിടാത്ത് ഗവർണറുടെ നടപടിക്കെതിരെയാണ് കാനത്തിന്റെ വിമർശനം.

 

കമ്മ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാദ്ധ്യമങ്ങളുടെ ശ്രമമെന്നും കാനം കുറ്റപ്പെടുത്തി. ഇതിനെ പാർട്ടി അതിജീവിക്കും. സി.പി.ഐയിൽ വിഭാഗീയതയുണ്ടെന്ന് മാദ്ധ്യമങ്ങൾ വരുത്തി തീർക്കുന്നു. നാൽപ്പതിൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമായി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. സി.പി.ഐ അഭിപ്രായമുള്ള സഖാക്കളുടെ പാർട്ടിയാണ്. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയിൽ അത്തരം ചർച്ചകൾ നടക്കും. അത് തെറ്റാണെന്ന് പറയാനാവിസ്സ. എന്നാൽ ഒരു തീരുമാനമെടുത്താൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും കാനം പറഞ്ഞു.

 

പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം വ്യക്തമാക്കി. എൻ.ഡി.എയ്ക്ക് ബദൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപം കൊടുക്കണം. ഛിന്നഭിന്നമായ പ്രതിപക്ഷമാണ് എൻ.ഡി.എ അധികാരത്തിൽ വരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here