Futuro Organic - Kerala matta rice

ന്യൂഡൽഹി: പ്രളയകാലത്ത് സംസ്ഥാനത്തിന് അരി അനുവദിച്ചത് സൗജന്യമല്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി പീയുഷ് ഗോയൽ.കേരളം ഇപ്പോൾ മാറ്റിപ്പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

കേന്ദ്രം അനുവദിച്ച പണം ചിലവാക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും ജനങ്ങളോടുള‌ള കടമ നിറവേറ്റുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതായും മന്ത്രി കേരള സർക്കാരിനെ കുറ്റപ്പെടുത്തി. ഭക്ഷ്യധാന്യങ്ങൾക്ക് പണം വാങ്ങുന്നതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

 

നേരത്തെ പ്രളയകാലത്ത് വാങ്ങിയ അരിയുടെ വില കേന്ദ്ര സർക്കാർ ചോദിച്ചത് സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു. ദുരിതാശ്വാസത്തിന് നൽകിയ അരിയുടെ വിലചോദിക്കരുതെന്ന് ഇതിന് സംസ്ഥാനം മറുപടി നൽകി.എന്നാൽ 89,​540 ടൺ അരി അധികമായി കിട്ടിയെന്നും പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതമോ സബ്‌സിഡി തുകയോ വെട്ടിക്കുറയ്‌ക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രിയ്‌ക്ക് കഴിഞ്ഞമാസം കത്തയച്ചതോടെ സർക്കാർ 205.81 കോടി രൂപ നൽകാൻ തീരുമാനിച്ചിരുന്നു.

 

പ്രളയകാലത്ത് ധാന്യത്തിന് പുറമേ ദുരിതാശ്വാസത്തിനുപയോഗിച്ച ഹെലികോപ്‌റ്ററിന്റെ വാടകതുക ചോദിച്ചതും രാഷ്‌ട്രീയ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here