തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിലെ പരിസ്ഥിതി ദിനാഘോഷം ചൊവ്വാഴ്ച വൈകീട്ട് നാലിന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്ലാനറ്റ് എര്‍ത്ത് അവാര്‍ഡ് സമ്മാനിക്കല്‍, വൃക്ഷത്തൈ വിതരണം, മികച്ച പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാനറ്റ് എര്‍ത്ത് അവാര്‍ഡ് ഭിന്നശേഷിക്കാരനായ പ്രണവ് യേശുദാസിന് മന്ത്രി സമ്മാനിക്കും.

ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അധ്യക്ഷത വഹിക്കും. ‘എനിക്കൊരു മരം നിനക്കൊരു മരം നമുക്കൊരു വനം’ എന്ന ആശയത്തില്‍ സെന്ററിലെ 300 ഭിന്നശേഷിക്കുട്ടികള്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here