അങ്കമാലിയില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അമ്മയെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി മൂക്കന്നൂര്‍ കോക്കുന്ന് സ്വദേശി ഷീജയാണ് ചികില്‍സയിലുള്ളത്. മകന് ഒന്‍പത് വയസുകാരന് എല്വിനാണ് മരിച്ചത്. കെട്ടിത്തൂക്കിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. കാരണം വ്യക്തമായിട്ടില്ല. ഷീജയുടെ ഭര്‍ത്താവ് സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല.