ഇടുക്കി /ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച;യുവാവ് ഡാമിൽ കയറി താഴിട്ടു പൂട്ടി *

ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി. ഷട്ടർ ഉയത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിച്ചു. ജൂലൈ 22 ന് പകൽ 3.15 നാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് താഴിട്ടു പൂട്ടിയ സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെട്ടത്. തുടന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ നിന്നും തോളത്ത് ബാഗുമായി യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. ശനിയാഴ്ചയായതിനാൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നു. കെ എസ് ഇ ബി യുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു. അതിക്രമിച്ചു കടന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്.

അതേസമയം ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഒക്ടോബർ 31 വരെ സന്ദർശിക്കാം. ജനങ്ങളുടെ താത്പര്യമടക്കം പരിഗണിച്ചാണ് സമയം നീട്ടിയത്. ഓണം പ്രമാണിച്ച് ഓഗസ്റ്റ് പകുതിയോടെയാണ് അണക്കെട്ടുകൾ തുറന്നത്. ഓഗസ്റ്റ് 31വരെ അണക്കെട്ടുകളിൽ സന്ദർശനം നടത്താമെന്നായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. ജനങ്ങളുടെ താത്പര്യവും അനുകൂല കാലാവസ്ഥയും പരിഗണിച്ചാണ് രണ്ടുമാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here