എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരായ അക്രമത്തിൽ 30 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസേടുത്തു പോലീസ്. എൽദോസ് കുന്നപ്പിള്ളിക്കും ഡ്രൈവറിനും നേരെ ആക്രമണം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പെരുമ്പാവൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഡിവൈഎഫ്ഐക്കാർ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറയുന്നു. നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മർദ്ദനമേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here