കിഫ്ബി മസാല ബോണ്ട് കേസിൽ പിടിമുറുക്കാൻ ഇഡി ശ്രമിക്കുന്നതിനിടയിൽ മറുപടിയുമായി മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്നും തനിക്ക് മാത്രമായി ഉത്തരവാ​ദിത്തമില്ലെന്നും തോമസ് ഐസക്. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് അദ്ദേഹം ഹാജരായിരുന്നില്ല.

ധനമന്ത്രി എന്ന നിലയിൽ തനിക്ക് ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഇക്കാര്യത്തിൽ ഉള്ളതെന്ന് ഏഴു പേജുള്ള മറുപടിയിൽ തോമസ് വിശദീകരിച്ചിട്ടുണ്ട്. മറ്റു തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ഡയറക്ടറായിട്ടുള്ള ബോർഡാണെന്നും ഇഡിയ്ക്ക് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.

ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here